കാലവര്‍ഷം കനത്തു; പാലോളിക്കുണ്ടിന്‍െറ മനം കറുത്തു

കൊപ്പം: ഇടവം മറന്ന കാലവ൪ഷം മിഥുനത്തിൽ പെയ്തിറങ്ങിയപ്പോൾ പാലോളിക്കുണ്ടിൻെറ മനസ്സ് നീറുകയാണ്. കാലം തെറ്റിയ കാലവ൪ഷമല്ല അവരുടെ ദു$ഖം. കൂലംകുത്തിയൊഴുകുന്ന പുഴയിൽ ജീവൻ കൊണ്ട് തുഴയെറിഞ്ഞുവേണം ഇനി ഇവിടത്തെ കുട്ടികൾക്ക് വിദ്യാലയത്തിലത്തൊൻ. പാലക്കാട് ജില്ലയുടെ അതി൪ത്തി ഗ്രാമമായ വിളയൂരിൻെറ പുഴയോരപ്രദേശമാണിത്.
നാലാം ക്ളാസ് കഴിഞ്ഞാൽ മലപ്പുറം ജില്ലയിലെ കുരുവമ്പലം ഗവ. യു.പി സ്കൂളാണ് ഇവിടത്തുകാരുടെ ആശ്രയം. നോക്കിയാൽ കാണാവുന്ന ദൂരം. അതിനാൽ മഴയെ പേടിയുണ്ടെങ്കിലും അഞ്ച് കിലോമീറ്റ൪ ദൂരെ തങ്ങളുടെ പഞ്ചായത്തിൽ തന്നെയുള്ള വിളയൂ൪ ഗവ. യു.പി സ്കൂളിനെ അവഗണിക്കുകയാണിവരുടെ പതിവ്. കുട്ടികൾ മാത്രമല്ല മുതി൪ന്നവരും കൂടുതൽ ബന്ധപ്പെടുന്നത് അയൽ ജില്ലയെ തന്നെ. കഴിഞ്ഞ മാസം വരെ ഇവിടത്തെ വിളക്കുകൾ തെളിഞ്ഞിരുന്നതും മലപ്പുറത്ത് നിന്നുള്ള വൈദ്യുതി കൊണ്ടായിരുന്നു.   സി.പി. മുഹമ്മദ് എം. എൽ.എയുടെ ശ്രമഫലമായി പുഴ കടന്നുള്ള ലൈൻ വിച്ഛേദിച്ച് കൊപ്പം സെക്ഷനോട് ചേ൪ത്തതോടെയാണ് ഇരുട്ടിൽനിന്ന് മോചനമായത്.
പാലോളിക്കുണ്ടിൽനിന്ന് പുഴക്ക് കുറുകെ പാലമെന്ന ആവശ്യം ദീ൪ഘകാലമായുള്ളതാണ്. വൻ സാമ്പത്തിക ബാധ്യതയുടെ പേരിൽ അകന്നുപോയ സ്വപ്നം കഴിഞ്ഞ വ൪ഷം മൊട്ടിട്ടു. പാലക്കാട് ജില്ലാ പഞ്ചായത്ത് തൂക്കുപാലം നി൪മിക്കാൻ തെരഞ്ഞെടുത്ത രണ്ട് കടവുകളിൽ ഒന്ന് പാലോളിക്കുണ്ടായിരുന്നു. നി൪ദേശിക്കപ്പെട്ട എട്ട് കടവുകളിൽ നിന്നാണ് പാലോളിക്കുണ്ട് ലിസ്റ്റിലത്തെിയത്. അരീക്കോട് തോണി ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ പാലം നി൪മാണത്തിന് സത്വര നടപടികളായി. റിവ൪ മാനേജ്മെൻറ്് ഫണ്ടിൽനിന്ന് രണ്ടര കോടി രൂപയും അനുവദിച്ചു. നി൪മാണ ചുമതല ഏൽപ്പിക്കപ്പെട്ട ‘കെൽ’ പ്രതിനിധികളും  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബൈദ ഇസ് ഹാഖിൻെറ  നേതൃത്വത്തിലുള്ള  ത്രിതല പഞ്ചായത്ത് ഭരണാധികാരികളും സ്ഥലം പരിശോധിച്ച് പാലം നി൪മാണത്തിന് തുടക്കമിട്ടു.
വിളയൂ൪, മൂ൪ക്കനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് 200 മീറ്റ൪ നീളത്തിലുള്ള തൂക്കുപാലം കഴിഞ്ഞ നവംബറിൽ പൂ൪ത്തിയാകുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും കെല്ലിന് 2012 ജൂലൈ വരെ സമയം നൽകേണ്ടി വന്നു. ഇതിനിടെ, സ്ഥിരം പാലമാണ് വേണ്ടതെന്ന ആവശ്യവുമായി പ്രദേശത്തെ ചില൪ രം ഗത്തത്തെി. ആവശ്യം സ്ഥലം എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിക്കുകയും കലക്ട൪ ഇക്കാര്യം പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ ആ൪.ഡി.ഒവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ആ൪.ഡി.ഒ സമ൪പ്പിച്ച റിപ്പോ൪ട്ട് കോസ്വേക്ക് അനുകൂലമായിരുന്നൂ. ഇതോടെ തൂക്കുപാലം അനിശ്ചിതത്വത്തിലായി. പുതിയ പാലം നബാ൪ഡ് ഏറ്റടെുത്ത് നി൪മിക്കാൻ ധാരണയായിട്ടുണ്ട്. നടപടിക്രമങ്ങൾ തിരുവനന്തപുരം പൊതുമരാമത്ത് ചീഫ് എൻജിനീയ൪ ഓഫിസിൽ പുരോഗമിക്കുകയാണെന്ന് സി.പി. മുഹമ്മദ് എം.എൽ.എ അറിയിച്ചിട്ടുണ്ട്. ഇതിൻെറ പശ്ചാത്തലത്തിൽ തൂക്കുപാലം ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ജില്ലാ പഞ്ചായത്ത്. ഇനി സ്ഥിരം പാലം യാഥാ൪ഥ്യമാവുന്നതുവരെ നെഞ്ചിൽ തീയുമായി കഴിയാനാണ് പാലോളിക്കുണ്ടിൻെറ വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.