മലപ്പുറം: വേഷംമാറി പള്ളികളിൽ പിരിവ് നടത്തുന്ന ഷൊ൪ണൂ൪ നഗരസഭയിലെ ആറാം വാ൪ഡിൽ തെക്കേതിൽ പ്രഭാകരനെ (75) നാട്ടുകാ൪ പിടികൂടി പൊലീസിലേൽപിച്ചു. പൊന്മള കാഞ്ഞിരമുക്ക് പള്ളിയിൽ കഴിഞ്ഞദിവസം ഇസ്മായിൽ എന്ന പേരിലാണ് ഇയാൾ എത്തിയത്. മകൻ കാൻസ൪ ബാധിച്ച് മരിച്ചെന്നും അഞ്ചു പേരക്കുട്ടികളുടെയും മരുമകളുമുണ്ടെന്നുമാണ് നാട്ടുകാരെ ധരിപ്പിച്ചത്. വിവരങ്ങൾ കാണിച്ച് കുറ്റിപ്പുറം ഐങ്കലം കൂരട ജുമാമസ്ജിദിൻെറ വ്യാജ ലെറ്റ൪ഹെഡും സീലും കാണിച്ചു. പൊന്മള പഞ്ചായത്ത് രണ്ടാംവാ൪ഡംഗം പി. രായിൻകുട്ടിയും വില്ലൻ മുഹമ്മദ് ശരീഫും കൂരട മസ്ജിദുമായി ബന്ധപ്പെട്ടപ്പോൾ ലെറ്റ൪ഹെഡും സീലും വ്യാജമാണെന്ന് ബോധ്യമായി. പ്രഭാകരനെ മലപ്പുറം പൊലീസിലേൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.