മാനന്തവാടി: വിപണിയിലിറങ്ങുന്ന മരുന്നുകൾ പരിശോധിക്കാൻ ലബോറട്ടറി സംവിധാനങ്ങളുടെ കുറവുമൂലം സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിൽപന വ്യാപകം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ടോക്സിക്കോളജി ലാബിൽ മാത്രമാണ് പരിശോധനാ സൗകര്യമുള്ളത്.
കോഴിക്കോട്ടെ മേഖലാ ലാബിൻെറ നി൪മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വ൪ഷം സംസ്ഥാനത്ത് രണ്ടര ലക്ഷം ബ്രാൻഡഡ് മരുന്നുകളാണ് വിറ്റഴിച്ചത്. ഇതിൽ 3500 തരം മരുന്നുകളുടെ പരിശോധന മാത്രമാണ് നടന്നത്. അതായത് ആകെ വിറ്റതിൻെറ 1.5 ശതമാനം മാത്രം. ഇൻജക്ഷൻ പോലുള്ള മരുന്നുകളുടെ പരിശോധനക്ക് ഇന്ത്യയിൽ ഹിമാചൽ പ്രദേശിലാണ് ലാബ് പ്രവ൪ത്തിക്കുന്നത്. ഗുണനിലവാര പരിശോധന നടക്കാത്തതിനാൽ ബ്രാൻഡ് നാമങ്ങളിൽ വിൽക്കുന്ന മരുന്നുകൾക്ക് അടിക്കടി വിലകൂട്ടി ചൂഷണം തുടരുകയാണെന്ന് ആക്ഷേപമുണ്ട്.
ഗുണനിലവാരത്തിൻെറ പേരിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ട് മരുന്നുകൾക്ക് വിലകൂട്ടി വിൽക്കുന്ന പ്രവണത അടുത്ത കാലത്ത് വ൪ധിച്ചിട്ടുണ്ട്. ചില ഡോക്ട൪മാരും മറ്റും ഇതിൽ പങ്കാളികളാണെന്ന് ആരോപണമുയ൪ന്ന സാഹചര്യത്തിൽ ഇതിനെതിരെ ഫാ൪മസി കൗൺസിലും ഡ്രഗ്സ് കൺട്രോൾ വിഭാഗവും നിയമ നടപടികൾ ക൪ശനമാക്കി.
ഫാ൪മസി ആക്ടിലെ സെക്ഷൻ 42 പ്രകാരം കേസെടുത്ത് തുടങ്ങിയിട്ടുണ്ട്. കൂടുതൽ പരിശോധനാ ഉദ്യോഗസ്ഥരെ നിയമിക്കുകയും സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിൽ മരുന്നു പരിശോധനാ ലാബുകൾ സ്ഥാപിക്കുകയും ചെയ്താൽ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിൽപന ഒരു പരിധിവരെ തടയാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.