മാനന്തവാടി: വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഡ്രൈവറടക്കം മൂന്നുപേ൪ അറസ്റ്റിൽ. ഡ്രൈവ൪ പയ്യമ്പള്ളി താഴെ അമ്പത്തിനാല് കരിമ്പനാകുഴി ബിജു (36), വാഹനയുടമ പയ്യമ്പള്ളി മുളക്കൽ മത്തായി എന്ന മാമച്ചൻ, സഹായി കരിമ്പനാകുഴി ജോഷി (34) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ എട്ടിന് രാത്രി 11.30ഓടെയാണ് ചുമട്ടുതൊഴിലാളിയായ ഒണ്ടയങ്ങാടി എടപ്പടി കോളനിയിൽ യോഗിയുടെ മകൻ ബിനു (23) വാഹനമിടിച്ച് ചോര വാ൪ന്ന് മരിച്ചത്. ഇടിച്ച വാഹനം നി൪ത്താതെ പോയി.
രണ്ടു മണിക്കൂറിനു ശേഷം പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലത്തെിച്ചത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇൻഡിക്ക കാറാണ് അപകടം വരുത്തിയതെന്ന് കണ്ടത്തെിയിരുന്നു. പയ്യമ്പള്ളി സ്വദേശിയുടെ കാറാണ് അപകടം വരുത്തിയതെന്നും കണ്ടത്തെി. മാനന്തവാടിയിലെ വ൪ക്ഷോപ്പിൽനിന്ന് കെ.എൽ. 12 ഡി 8426 ഇൻഡിക്ക കാ൪ പൊലീസ് കണ്ടത്തെി. ഇതോടെയാണ് പ്രതിയെ മാനന്തവാടി സി.ഐ പി.എൽ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ ക൪മ സമിതി രൂപവത്കരിച്ച് പ്രവ൪ത്തനം നടത്തിവരുകയായിരുന്നു. പ്രതികളെ അറസ്റ്റുചെയ്ത പൊലീസിന് അഭിവാദ്യമ൪പ്പിച്ച് സി.പി.ഐ പ്രവ൪ത്തക൪ മാനന്തവാടി ടൗണിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.