കൽപറ്റ: സ൪ക്കാ൪ 35 വ൪ഷങ്ങൾക്കു മുമ്പ് പതിച്ചുനൽകിയ മിച്ചഭൂമി പിടിച്ചെടുത്ത് പരിസ്ഥിതി ദു൪ബല പ്രദേശമാക്കുന്ന (ഇ.എഫ്.എൽ) വനംവകുപ്പിൻെറ നടപടി നി൪ത്തിവെക്കണമെന്ന് ഭൂമിയിൽനിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങൾ സ൪ക്കാറിനോടാവശ്യപ്പെട്ടു. വൈത്തിരി താലൂക്കിൽ കുന്നത്തിടവക വല്ളേജിലെ പഴയ സ൪വേ നമ്പ൪ 187 1എ1ൽനിന്ന് 87 ഏക്ക൪ മിച്ചഭൂമി 1976ൽ ഏറ്റെടുത്ത് അ൪ഹരായ 161 കുടുംബങ്ങൾക്ക് 1977ൽ പതിച്ചുനൽകിയിരുന്നു. 1980ൽ ആ ഭൂമിക്ക് പട്ടയം നൽകുകയും ഭൂനികുതിയും സ്വീകരിച്ചിരുന്നു. അത്തരത്തിൽ ഭൂമി പതിച്ചുകിട്ടിയവരും നിയമാനുസരണം കൈമാറ്റം ചെയ്തുകിട്ടിയവരുമാണ് ഇപ്പോൾ ഭൂമി കൈവശംവെച്ചിരിക്കുന്നത്.
ഇതിൽ 7.7450 ഹെക്ട൪ മിച്ചഭൂമി 2007ൽ ഇ.എഫ്.എൽ ആക്കി പിടിച്ചെടുത്ത് വിജ്ഞാപനമിറക്കുകയും ബാക്കി മിച്ചഭൂമി ഇ.എഫ്.എൽ ആക്കാൻ 2012 മാ൪ച്ചിൽ ബി-3967/00 vol.VIII നമ്പറായി ഇ.എഫ്.എൽ കസ്റ്റ്റോഡിയന് വനം ഉദ്യോഗസ്ഥ൪ നി൪ദേശം അയച്ചിരിക്കുകയാണ്. കൊടുവള്ളി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഭൂമാഫിയാസംഘം ഈ ഭൂമിക്കുവേണ്ടി അവകാശമുന്നയിച്ച് അത് തട്ടിയെടുക്കാൻ 1997 മുതൽ പല സ്വാധീനവുമുപയോഗിച്ച് സ൪ക്കാറിനെതിരെയും ചില സ്വകാര്യ വ്യക്തികൾക്കെതിരെയും സുപ്രീംകോടതിയിലടക്കം കേസുകൾ കൊടുത്ത് മിച്ചഭൂമി നൽകുന്നതിനെതിരെ നിരോധ ഉത്തരവുകൾ സമ്പാദിച്ചു.
സ൪ക്കാറിൻെറയും ഹൈകോടതിയുടെയും ഉത്തരവുപ്രകാരം വനം, റവന്യു, സ൪വേ വകുപ്പുകൾ സംയുക്തമായി നടത്തിയ സ൪വേയിൽ ഭൂമാഫിയാ സംഘത്തിൻെറ അവകാശങ്ങൾ വ്യാജമാണെന്ന് കണ്ടത്തെി. 2007 ലാണ് കൈവശഭൂമി ഇ.എഫ്.എൽ ആക്കിയത്. ഈ നീക്കത്തിനുപിന്നിൽ ഭൂമാഫിയ സംഘത്തിൻെറ സ്വാധീനം ഉണ്ടെന്നത് 2012 ഫെബ്രുവരി 25ന് വയനാട് ഡി.എഫ്.ഒ സ൪വേ ഡെ.ഡയറക്ട൪ക്കയച്ച കത്തിൽ വ്യക്തമാണ്. പതിറ്റാണ്ടുകളായി കൈവശംവെച്ചുപോരുന്ന കൃഷിഭൂമി ഇ.എഫ്.എൽ ആക്കിയത് വിട്ടുതരണമെന്ന് കൈവശക്കാ൪ സ൪ക്കാറിനോടാവശ്യപ്പെട്ടു. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 40,000 ഏക്ക൪ ഭൂമിയാണ് ഇ.എഫ്.എൽ ആക്കിയത്. ഇത്തരത്തിലുള്ള ക൪ഷക പീഡന സമീപനങ്ങൾ തിരുത്തണമെന്നും, കൈവശഭൂമി ഇ.എഫ്.എൽ ആക്കുന്നതു സംബന്ധിച്ച നിയമം ഭേദഗതി ചെയ്യണം.
ഭൂമി നഷ്ടപ്പെട്ട കൈവശക്കാ൪ മലയോര ക൪ഷക-ക൪ഷക തൊഴിലാളി ക്ഷേമഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 22 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതൽ കാസ൪കോട് വരെ പദയാത്ര നടത്തും. പീഡിതരായ ക൪ഷകരും തൊഴിലാളികളും രാഷ്ട്രീയ, സാംസ്കാരിക,പരിസ്ഥിതി പ്രവ൪ത്തകരെ നേരിൽകണ്ട് ഇ.എഫ്.എൽ കരിനിയമത്തിൻെറ ദുരിതം ബോധ്യപ്പെടുത്തും.
ഭൂസംരക്ഷണ സമിതി സംസ്ഥാന ജന. സെക്രട്ടറി കെ. ഷാജി, അൽഫോൺസ, നമ്പ്യാരുവീട്ടിൽ ചന്ദ്രൻ, പനിച്ചിക്കൽ ഭാ൪ഗവൻ, കാവിലാൽ രവി, കറുപ്പൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.