കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധത്തിൻെറ മറവിൽ നിരപരാധികളായ സി.പി.എം പ്രവ൪ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച് കള്ളകേസിൽ കുടുക്കുന്നുവെന്നാരോപിച്ച് സി.പി.എം സൗത്-നോ൪ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമീഷണ൪ ഓഫിസിന് മുന്നിലേക്ക് ബഹുജന പ്രകടനം നടത്തി. മുതലക്കുളത്തനിന്ന് ആരംഭിച്ച പ്രകടനം മിഠായിതെരു ചുറ്റി കമീഷണ൪ ഓഫിസിന് മുന്നിലേക്ക് നീങ്ങവെ, എൽ.ഐ.സി സമുച്ചയത്തിന് മുന്നിൽ ബാരിക്കേഡുകൾ നിരത്തി പൊലീസ് തടഞ്ഞു. തുട൪ന്ന് പ്രവ൪ത്തക൪ റോഡിൽ കുത്തിയിരുന്നു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം. മോഹനൻെറ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റിയംഗം പി.ടി. രാജൻ ഉദ്ഘാടനം ചെയ്തു. സൗത് ഏരിയ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസ്, നോ൪ത് ഏരിയ സെക്രട്ടറി പി. ലക്ഷ്മണൻ എന്നിവ൪ സംസാരിച്ചു. നൂറുകണക്കിന് പ്രവ൪ത്തക൪ അണിനിരന്ന പ്രകടനം സമാധാനപരമായിരുന്നു. സൗത് അസി. കമീഷണ൪ കെ.ആ൪. പ്രേമരാജൻെറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചു.
പ്രവ൪ത്തകരെ കസ്റ്റഡിയിലെടുത്ത് കള്ളകേസിൽ കുടുക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, പയ്യോളി, വടകര എന്നീ ഓഫിസുകൾ, കാക്കൂ൪, കുന്ദമംഗലം, ഫറോക്ക്, മുക്കം, ചോമ്പാല, താമരശ്ശേരി പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കും പ്രകടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.