ജില്ലയില്‍ ഒന്നാം ക്ളാസില്‍ 9620 കുട്ടികള്‍

മാനന്തവാടി: ഈ വ൪ഷത്തെ പ്രവേശ നടപടികൾ പൂ൪ത്തിയായപ്പോൾ ഒന്നു മുതൽ 10വരെ ക്ളാസുകളിൽ ജില്ലയിൽ ആകെയുള്ളത് 1,18,960 കുട്ടികൾ. ഇപ്രാവശ്യം ഒന്നാം ക്ളാസിൽ പ്രവേശം നേടിയത് 9620 കുട്ടികളാണ്.
ആറാം പ്രവൃത്തി ദിനത്തിലെ തലയെണ്ണൽ പൂ൪ത്തിയായതോടെയാണ് വിദ്യാ൪ഥികളുടെ കൃത്യമായ വിവരം പുറത്തുവന്നത്. സ൪ക്കാ൪-എയ്ഡഡ്-അൺഎയ്ഡഡ് സ്കൂളുകളിലെ മൊത്തം കണക്കാണിത്.  സ൪ക്കാ൪ സ്കൂളിൽ ഈ വ൪ഷം ഒന്നാം ക്ളാസിൽ 2372 ആൺകുട്ടികളും 2153 പെൺകുട്ടികളുമാണുള്ളത്. എയ്ഡഡിൽ 2239 (ആൺ), 2190 (പെൺ). അൺഎയ്ഡഡിൽ 370 (ആൺ), 296 (പെൺ).
എസ്.സി. വിഭാഗം: ഗവൺമെൻറ്: 114 (ആൺ), 110 (പെൺ), എയ്ഡഡ്: 110 (ആൺ), 109 (പെൺ.), അൺഎയ്ഡഡ്  10 (ആൺ), 13 (പെൺ). എസ്.ടി. വിഭാഗം: ഗവ.: 657 (ആൺ), 587 (പെൺ), എയ്ഡഡ്  688 (ആൺ), 690 (പെൺ), അൺ എയ്ഡഡ് ആറ് (ആൺ), ആറ് (പെൺ).
കഴിഞ്ഞവ൪ഷം 10ാം തരം വരെ ആകെയുണ്ടായിരുന്ന വിദ്യാ൪ഥികൾ 1,20,654 പേരായിരുന്നു. ഇത്തവണ 1694 കുട്ടികളുടെ കുറവാണുള്ളത്. ഇടക്കുവെച്ചുള്ള കൊഴിഞ്ഞുപോക്ക് ജില്ലയിൽ തുടരുന്നതായാണ് ഇത് തെളിയിക്കുന്നത്. ഗോത്രവിഭാഗത്തിലുള്ള കുട്ടികളിലും കൊഴിഞ്ഞുപോക്ക് കൂടുകയാണ്. ഇപ്രാവശ്യം വിവിധസംഘടനകളുടെ നേതൃത്വത്തിൽ ആദിവാസികൾ നടത്തുന്ന ഭൂസമരകേന്ദ്രങ്ങളിലുള്ള നിരവധി കുട്ടികൾ സ്കൂളിലത്തെിയിട്ടില്ളെന്ന് അധികൃത൪ പറയുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.