പുനരധിവാസ പദ്ധതി നീളുന്നു; മണിമുണ്ട കോളനിക്കാര്‍ ദുരിതത്തില്‍

സുൽത്താൻ ബത്തേരി: കേന്ദ്ര സ൪ക്കാറിൻെറ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഇത്തവണ തങ്ങൾക്ക് മോചനമൊരുക്കുമെന്ന മണിമുണ്ട കാട്ടുനായ്ക്ക കോളനിക്കാരുടെ പ്രതീക്ഷ തെറ്റി. 110 ജനവാസ കേന്ദ്രങ്ങളിൽ ഒന്നാം ഘട്ടത്തിലേക്കുള്ള 12 കോളനികളിൽ മണിമുണ്ടയും ഉൾപ്പെട്ടിരുന്നെങ്കിലും അമ്മുവയൽ, ഗോളൂ൪ കേന്ദ്രങ്ങളിൽ മാത്രമാണ് പദ്ധതി നടപ്പായത്. മണിമുണ്ടയിലെ  പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.നായ്ക്കട്ടി ടൗണിൽനിന്ന് മൂന്നരകിലോമീറ്റ൪ കൊടും കാട്ടിലൂടെ സഞ്ചരിച്ചാലാണ് മണിമുണ്ടയിലത്തെുക. പുറം ലോകത്തത്തൊൻ റോഡില്ല. സുരക്ഷിതമായ നടവഴിപോലുമില്ല. പുഴകടക്കാൻ പാലമില്ല. പണി കിട്ടണമെങ്കിൽ നായ്ക്കട്ടിയിലത്തെണം. അധികമാ൪ക്കും കൊടുംകാട് താണ്ടി പണിക്കുപോകാനാവില്ല. പണി കഴിഞ്ഞ് കോളനിയിലത്തൊൻ സന്ധ്യയാവും. പട്ടാപ്പകലിലും വന്യജീവികൾ മേഞ്ഞുനടക്കുന്ന കാട്ടിലൂടെ വേണം യാത്ര ചെയ്യാൻ.
പരിസര പ്രദേശങ്ങളിലായി മൂന്ന് കുറുമ കോളനികളും മറ്റു രണ്ട് നായ്ക്ക കോളനികളുമുണ്ട്. കാട്ടാനകളെ പേടിച്ച് അക്ഷരാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച ഒട്ടേറെ കുട്ടികൾ കോളനിയിലുണ്ട്. മുഴുവൻ ആദിവാസി കുട്ടികളെയും സ്കൂളിലത്തെിക്കാൻ എസ്.എസ്.എ ആവിഷ്കരിച്ച പദ്ധതി ഇവിടെ എത്തിയിട്ടില്ല.
കാലവ൪ഷമത്തെിയാൽ സമീപത്തെ പുഴയിൽ മലവെള്ളപ്പാച്ചിലാണ്. വെള്ളപ്പൊക്കത്തിൽ കൃഷികൾ നശിക്കും. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും സാധാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.