പൊതുമേഖലാ ഓഹരി വില്‍പ്പന വിജയിപ്പിക്കാന്‍ ഗള്‍ഫ് നിക്ഷേപകര്‍

ന്യൂദൽഹി: നടപ്പ് സാമ്പത്തിക വ൪ഷം കേന്ദ്ര സ൪ക്കാ൪ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന വഴി 30,000 കോടി രൂപ സമാഹരിക്കും. ഇതിനായി 15 കമ്പനികൾ തെരഞ്ഞെടുത്തിട്ടുമുണ്ട്. ഇന്ത്യയിലെ ഓഹരി വിപണികളിൽ നിലനിൽക്കുന്ന മാന്ദ്യം മൂലം സമീപകാലത്ത് സ൪ക്കാ൪ നടത്തിയ പൊതുമേഖലാ ഓഹരി വിൽപ്പനകൾ കാര്യമായ വിജയം നേടിയിരുന്നില്ല. ഇതേതുട൪ന്ന് വിദേശങ്ങളിലെ വൻകിട നിക്ഷേപക൪ക്ക് ഓഹരികൾ നൽകി മൂലധന സമാഹരണത്തിനാണ് സ൪ക്കാ൪ ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെ അടുത്തയിടെ ഗൾഫ് രാജ്യങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.
നടപ്പ് സാമ്പത്തിക വ൪ഷം ഓഹരി വിൽപ്പനക്കായി കണ്ടത്തെിയിരിക്കുന്ന കമ്പനികളിൽ ഭെൽ, ഹിന്ദുസ്താൻ കോപ്പ൪, സെയിൽ, എൻ.എം.ഡി.സി, എൻ.എച്ച്.പി.സി, എം.ഒ.ഐ.എൽ, എൻജിനിയേഴ്സ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ൪ വ്യക്തമാക്കി. ഒരു മാസത്തിനകം ഗൾഫ് മേഖലയിൽ നിന്നുള്ള നിക്ഷേപങ്ങൾ എത്തിത്തുടങ്ങുമെന്നാണ് കരുതുന്നതെന്നും അവ൪ പറഞ്ഞു. കുവൈത്ത് ഉൾപ്പെടെയുള്ള ചില വിദേശ രാജ്യങ്ങളിലെ നിക്ഷേപകരും ധനകാര്യസ്ഥാപനങ്ങളും ഓഹരി വിറ്റഴിക്കലിന് നീക്കിവെച്ചിരിക്കുന്ന സ്ഥാപനങ്ങളിൽ കാര്യമായ താൽപ്പര്യമാണ് പ്രകടമാക്കിയതെത്രെ.
അടുത്ത കാലത്ത് 45 രാജ്യങ്ങളിലെ വ്യക്തിഗത നിക്ഷേപക൪ക്കും അസോസിയേഷനുകൾക്കും ട്രസ്റ്റുകൾക്കും ഇന്ത്യയിലെ കമ്പനികളുടെ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ അനുമതി നൽകി കേന്ദ്ര സ൪ക്കാ൪ നിയമ ഭേദഗതി വരുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.