ജില്ലയെ തരിശുരഹിതമാക്കാന്‍ പദ്ധതി -ആന്‍േറാ ആന്‍റണി എം.പി

പത്തനംതിട്ട: രാജ്യത്തെ ആദ്യ തരിശു രഹിത ജില്ലയായി പത്തനംതിട്ടയെ മാറ്റാൻ പദ്ധതി തയാറാക്കുമെന്ന് ആൻേറാ ആൻറണി എം.പി. ഇതുസംബന്ധിച്ച പദ്ധതിക്ക് രൂപം നൽകുന്നതിന് ജൂലൈ മൂന്നിന് ജില്ലാതല യോഗം വിളിച്ചുചേ൪ക്കാൻ എം.പി നി൪ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിന് പത്തനംതിട്ടയിൽ ചേ൪ന്ന ജില്ലാതല വിജിലൻസ് ആൻഡ് മോണിട്ടറിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എം.പി.
അതത് ഗ്രാമപഞ്ചായത്തുകളിലെ തരിശുനിലം സംബന്ധിച്ച വിവരം, ഏതു കൃഷി ഇവിടെ നടത്താനാകും തുടങ്ങിയ വിശദ നി൪ദേശം തയാറാക്കി ജില്ലാതല യോഗത്തിൽ അവതരിപ്പിക്കണമെന്ന് എം.പി പറഞ്ഞു. ജില്ലയിലെ എം.എൽ.എമാ൪, കലക്ട൪, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, ബ്ളോക് ഡെവലപ്മെൻറ് ഓഫിസ൪മാ൪, കൃഷി ഓഫിസ൪മാ൪ തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുക്കും. ജില്ലയെ തരിശുരഹിതമാക്കുന്നത് എല്ലാവരും വെല്ലുവിളിയായി ഏറ്റെടുക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവ൪ത്തകരെ ഈ പദ്ധതിക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തണം. തരിശുരഹിത പദ്ധതി വിജയിപ്പിക്കുന്നതിന് ഫലപ്രദ നി൪ദേശങ്ങൾ ബന്ധപ്പെട്ടവ൪ സമ൪പ്പിക്കണമെന്നും എം.പി പറഞ്ഞു. രാജ്യത്തെ ആദ്യ തരിശുരഹിത ജില്ല എന്ന ലക്ഷ്യം കൈവരിക്കാനായാൽ കേന്ദ്ര സ൪ക്കാറിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ജില്ലക്ക് കഴിയുമെന്നും കേന്ദ്രവിഹിതം വ൪ധിപ്പിക്കുന്ന കാര്യം കേന്ദ്ര ഗ്രാമവികസന മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. 100  തൊഴിൽദിനം കിട്ടാത്ത തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ടവ൪ പഞ്ചായത്തിനോട് പണം ആവശ്യപ്പെടണമെന്ന് കലക്ട൪ പി.വേണുഗോപാൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ മികവുകാട്ടിയ പള്ളിക്കൽ ഗ്രാമപഞ്ചായത്തിനെയും (2.48 കോടി) ഏഴംകുളം ഗ്രാമപഞ്ചായത്തിനെയും (2.21 കോടി) ഏനാദിമംഗലം ഗ്രാമപഞ്ചായത്തിനെയും (1.75 കോടി) ആൻേറാ ആൻറണി എം.പി പുരസ്കാരം നൽകി ആദരിച്ചു. മികവുകാട്ടിയ മൂന്ന് ഗ്രാമപഞ്ചായത്തുകൾക്ക് എം.പി ഫണ്ടിൽനിന്ന് കൂടുതൽ പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ഗ്രാമപഞ്ചായത്തുകൾക്കും ജനങ്ങൾക്ക് ഉപകാരപ്രദമായ സമ്മാനം നൽകുമെന്ന് കലക്ടറും അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വ൪ഷം തൊഴിലുറപ്പ് പദ്ധതിയിൽ 41.96 കോടി ചെലവഴിച്ചിട്ടുണ്ട്. 2836 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചിട്ടുണ്ട്.അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് എച്ച്.സലിംരാജ്, ദാരിദ്ര്യലഘൂകരണ യൂനിറ്റ് പ്രോജക്ട് ഡയറക്ട൪ പി.ജെ.ആൻറണി, ജില്ലാപഞ്ചായത്ത് സെക്രട്ടറി ജി.അനിൽ കുമാ൪, ജില്ലാ പ്ളാനിങ് ഓഫിസ൪ പി.കെ.ദേവാനന്ദൻ, ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, ബ്ളോക് ഡെവലപ്മെൻറ് ഓഫിസ൪മാ൪, മറ്റ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.