കോഴഞ്ചേരി: കാലവ൪ഷം തുടങ്ങിയതോടെ നദികളിലും തോടുകളിലും മീൻപിടിത്തം സജീവമായി. തിങ്കളാഴ്ച പുല൪ച്ചെ മുതൽ പമ്പയിലും കൈവഴികളായ തോടുകളിലും ഊത്തപിടിത്തം ഉത്സവ ലഹരിയുണ൪ത്തി. പുതുവെള്ളം കലങ്ങി മറിഞ്ഞ് എത്തിയതോടെ കായലുകളിൽ നിന്ന് മുകളിലേക്ക് കയറിയ മത്സ്യങ്ങളാണ് ചാകര സൃഷ്ടിച്ചത്.
കോഴഞ്ചേരി പാലത്തിനോട് ചേ൪ന്നുള്ള ചന്തക്കടവു മുതൽ കൈപ്പുഴ കയംതാങ്ങി ക്ഷേത്രത്തിന് സമീപം വരെ നൂറുകണക്കിനാളുകളാണ് വീശുവലയും ഉടക്കുവലയും മടവലയുമായി മീൻ പിടിക്കാനത്തെിയത്.
തൂളിവരാൽ, പരൽ, വാള, മുഷി തുടങ്ങിയ മത്സ്യങ്ങളാണ് ലഭിച്ചത്. തിങ്കളാഴ്ച വലയിൽ കുടുങ്ങിയ മത്സ്യം വിറ്റ ഇനത്തിൽ 15,000 രൂപ വരെ കിട്ടിയവ൪ ഇക്കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.