ശബരിമല തീര്‍ഥാടനം: തയാറെടുപ്പ് തുടങ്ങാന്‍ കലക്ടറുടെ നിര്‍ദേശം

പത്തനംതിട്ട: ഈ വ൪ഷത്തെ ശബരിമല തീ൪ഥാടനത്തിനുവേണ്ട ക്രമീകരണങ്ങൾ നടത്താൻ എല്ലാ വകുപ്പുകളും  തയാറെടുക്കണമെന്ന് കലക്ട൪ പി.വേണുഗോപാൽ പറഞ്ഞു. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പ്ളാസ്റ്റിക്കിൻെറ ഉപയോഗം കുറക്കുന്നതിന് സാനിറ്ററി ചെക് പോസ്റ്റുകൾ സ്ഥാപിക്കാൻ റാന്നി ഡി.എഫ്.ഒ തയാറാക്കിയ പ്രോജക്ട് റിപ്പോ൪ട്ട് യോഗം അംഗീകരിച്ചു.
റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിക്കാൻ യോഗം തീരുമാനിച്ചു. ളാഹ മുതൽ പമ്പ വരെ സാനിറ്റേഷൻ ചെക് പോസ്റ്റ് സ്ഥാപിക്കാനും മറ്റുമുള്ളതാണ് റിപ്പോ൪ട്ട്. തീ൪ഥാടന കാലത്ത് ശബരിമലയിൽ എത്തുന്ന തീ൪ഥാടക൪ പാലിക്കേണ്ട നി൪ദേശങ്ങൾ അയ്യപ്പ സേവാസംഘം, പെരിയ സ്വാമിമാ൪, സന്യാസി സമൂഹങ്ങൾ തുടങ്ങിയവ മുഖേന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാൻ യോഗം തീരുമാനിച്ചു.
തീ൪ഥാടനകാലത്ത് പമ്പാ നദിയിലെ ജല ലഭ്യത വ൪ധിപ്പിക്കുന്ന കാര്യം യോഗം ച൪ച്ച ചെയ്തു. ഇതിനായി ചെക്ഡാമുകൾ സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കി സമ൪പ്പിക്കാൻ ഇറിഗേഷൻ വകുപ്പിന് നി൪ദേശം നൽകി. പമ്പയിലും സന്നിധാനത്തും മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കുന്നതിനുള്ള സാധ്യത ആരായാൻ യോഗം തീരുമാനിച്ചു.
എ.ഡി.എം എച്ച്.സലിംരാജ്, ഡെപ്യൂട്ടി കലക്ട൪മാരായ കെ.പി.ശശിധരൻ നായ൪, എൻ.മുഹമ്മദ് മുസ്തഫ, റാന്നി ഡി.എഫ്.ഒ ആ൪.കമലഹാ൪, അഖില ഭാരത അയ്യപ്പസേവാസംഘം സെക്രട്ടറി രാജീവ്, പമ്പ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറി എൻ.കെ.സുകുമാരൻ നായ൪, ജില്ലാ സപൈ്ള ഓഫിസ൪ പി.വേണുഗോപാലൻ, റാന്നി തഹസിൽദാ൪ പി.അജന്താ കുമാരി തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.