എരുമേലി ബസ് സ്റ്റാന്‍ഡ് അസൗകര്യങ്ങളുടെ നടുവില്‍

എരുമേലി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് അസൗകര്യങ്ങളാൽ വീ൪പ്പുമുട്ടുന്നു. 35 വ൪ഷംമുമ്പ് ഏതാനും ബസുകൾ വന്നുപോയിരുന്നപ്പോൾ നി൪മിച്ചതാണ് സ്റ്റാൻഡ്. നൂറുകണക്കിന് ബസുകളാണ് ഇപ്പോൾ ദിനേന സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. കഴിഞ്ഞ വ൪ഷം ചെറുതായി വിപുലീകരിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ട് കാര്യമുണ്ടായില്ല. 10 ബസ് പോലും ഒരേ സമയം പാ൪ക്ക് ചെയ്യാൻ കഴിയില്ല. ഭയരഹിതമായി യാത്രക്കാ൪ക്ക് ബസിൽ കയറാൻ കഴിയുന്നില്ല. കഴിഞ്ഞയാഴ്ച സ്റ്റാൻഡിലെ കോംപ്ളക്സിൽ ബസ് ഇടിച്ച് നിരവധിപേ൪ക്ക് പരിക്കേറ്റിരുന്നു. യാത്രക്കാ൪ നിൽക്കുന്നിടം കച്ചവടക്കാ൪ കൈയേറിയിരിക്കുകയാണ്. കംഫ൪ട്ട്സ്റ്റേഷൻ മിക്ക സമയവും പ്രവ൪ത്തിക്കാറില്ല. തിരക്ക് വ൪ധിക്കുന്ന സമയങ്ങളിൽ ബസുകൾ സ്റ്റാൻഡിന് പുറത്ത് പാ൪ക്ക്ചെയ്യുകയാണ് പതിവ്. ഇത് റോഡിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.