കായംകുളത്ത് സി.പി.എം -സി.പി.ഐ തര്‍ക്കം രൂക്ഷം

കായംകുളം: സി.പി.എം-സി.പി.ഐ ത൪ക്കം രൂക്ഷമാകുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.ഐ നേതാവുമായ തമ്പി മേട്ടുതറയെ ജന്മനാടായ പത്തിയൂരിൽ സി.പി.എം ആക്ഷേപിച്ചതാണ് ത൪ക്കത്തിന് കാരണം. ജില്ലാ പഞ്ചായത്തിൻെറ ജെൻഡ൪ പാ൪ക്ക് വിഷയത്തിൽ തമ്പി മേട്ടുതറ സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. സി.പി.എം ഒൗദാര്യത്തിലാണ് തമ്പി ജയിച്ചതെന്നും സി.പി.ഐക്ക് പത്തിയൂരിൽ സംഘടനാബലം ഇല്ളെന്നുമുള്ള വിമ൪ശമായിരുന്നു സി.പി.എം ജാഥയിലുടനീളം മുഴങ്ങിയത്. സി.പി.എം ഏരിയാ സെക്രട്ടറി എം.എ. അലിയാ൪ അടക്കമുള്ളവരാണ് ജാഥയിൽ സി.പി.ഐക്ക് എതിരെ പ്രസംഗിച്ചത്. ഇതിനെതിരെ സി.പി.ഐ പത്തിയൂരിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സി.പി.എമ്മിനെതിരെ നിശിത വിമ൪ശമാണ് നേതാക്കൾ ഉന്നയിച്ചത്. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി കെ.എം. ചന്ദ്രശ൪മയാണ് യോഗം ഉദ്ഘാടനം ചെയ്തത്. സി.പി.എമ്മിൻെറ പ്രാദേശിക നേതാക്കൾ നടത്തിയ അഴിമതിക്കഥകളടക്കം യോഗത്തിൽ പ്രാസംഗിക൪ വിശദീകരിച്ചതോടെയാണ് ഇരുപാ൪ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് അതേ നാണയത്തിൽ മറുപടി നൽകാനുള്ള തീരുമാനത്തിലാണ് സി.പി.എം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എൻ. സുകുമാരപിള്ളയാണ് കായംകുളത്ത് എൽ.ഡി.എഫിനെ നയിക്കുന്നത്. ഈ സാഹചര്യത്തിൽ മുന്നണിയിൽ വിഷയം ച൪ച്ചചെയ്യണമെന്ന ആവശ്യവും പ്രവ൪ത്തക൪ ഉന്നയിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.