1.26 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടത്തെി

പാലക്കാട്: ആൻറിപവ൪ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 1.26 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടത്തെി. കഞ്ചിക്കോട്ടെ കിടക്ക നി൪മാണ കമ്പനിയായ പ്യാരിലാൽ ഫോംസ് എന്ന സ്ഥാപനത്തിൽ നിന്ന് ആദിത്യ ഫാബ്രിക്സിലേക്ക് ഭൂഗ൪ഭ കേബിളിലൂടെയുള്ള വൈദ്യുതി മോഷണമാണ് സ്ക്വാഡ് കണ്ടത്തെിയത്.  
പാലക്കാട് വേലന്താവളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൻെറ പരിധിയിലെ കുങ്കൻതറയിൽ കാ൪ഷികാവശ്യത്തിന് നൽകിയ കണക്ഷൻ കരമണൽ ഖനനത്തിന് ഉപയോഗിച്ചതും കണ്ടത്തെി. ഒരു ലക്ഷത്തോളം രൂപയുടെ വൈദ്യുതി മോഷണമാണ് ഇവിടെ നടന്നത്.  ബന്ധപ്പെട്ടവരിൽനിന്ന് പിഴ ഈടാക്കാനും കണക്ഷൻ വിച്ഛേദിക്കാനും നടപടിയെടുത്തതായി സ്ക്വാഡ് അസി. എക്സി. എൻജിനീയ൪ എ. സതീഷ്കുമാ൪ അറിയിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.