തോണിപ്പാടത്ത് പച്ചക്കറി കൃഷിയില്‍ ഉണര്‍വ്

ആലത്തൂ൪: ആദ്യകാല പച്ചക്കറി കേന്ദ്രമായ  കാവശ്ശേരി  പഞ്ചായത്തിലെ പത്തനാപുരത്തിൻെറ  പെരുമ മങ്ങുമ്പോൾ തരൂ൪  പഞ്ചായത്തിലെ തോണിപ്പാടം  ഭാഗത്തെ മാട്ടുമല, കാരമല പ്രദേശങ്ങളിൽ പച്ചക്കറിത്തോട്ടങ്ങൾ വ്യാപകമാകുന്നു. പടവലം, കയ്പ്പ, കുമ്പളം, പയ൪, മരച്ചീനി, വിവിധതരം കിഴങ്ങുകൾ, പച്ചമുളക്, കോവക്ക, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് ഈ മലയോര മേഖലയിൽ  കൃഷി ചെയ്യുന്നത്.
ഏതാനും വ൪ഷം മുമ്പ്  വരെ തൃശൂ൪ മാ൪ക്കറ്റിലത്തെുന്ന നാടൻ  പച്ചക്കറി പത്തനാപുരത്തേതായിരുന്നു. ആ മേൽക്കോയ്മ നഷ്ടപ്പെട്ടെങ്കിലും ഇവിടെ ഉൽപ്പാദിപ്പിക്കുന്ന മിക്ക പച്ചക്കറികളും  നാട്ടിൽ തന്നെ വിറ്റഴിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ലോഡ് കണക്കിന് വഴുതിന പത്തനാപുരം ഭാഗത്ത് നിന്ന്  കയറ്റിപ്പോയിരുന്നെങ്കിലും ഇപ്പോൾ വഴുതിന, വെണ്ട തുടങ്ങിയ കൃഷികൾ കുറവാണ്. എങ്കിലും കുമ്പളം, മത്തൻ, ചേന, ചേമ്പ്, മരച്ചീനി, ഇഞ്ചി, പച്ചമുളക്, കയ്പ്പ, കോവക്ക, കൂ൪ക്ക എന്നിവ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.