തിരുനാവായയില്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫിസ് ഉപരോധത്തിന്

തിരുനാവായ: ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ തുറന്ന പോരിനിറങ്ങുന്നതിൻെറ ഭാഗമായി ജൂൺ 22ന് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാൻ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. അഴിമതിയും വികസന മുരടിപ്പുമാരോപിച്ചാണ് ഉപരോധം. അഴിമതിയിൽ മുങ്ങിയ ഭരണസമിതിയിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് അംഗീകരിച്ച പ്രമേയം നേരത്തെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് സമ൪പ്പിച്ചിരുന്നു. ഈ പ്രമേയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച് യു.ഡി.എഫ് ചെയ൪മാനടക്കം 35ഓളം അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കുകയും ഭരണ പങ്കാളിത്തം ഒഴിയുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുകയുമാണുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറയുന്നു. അതിനുശേഷം മണ്ഡലം കോൺഗ്രസ് കമ്മിറ്റി തൃപ്തികരമായ മറുപടി തരാതെ പ്രമേയം യു.ഡി.എഫ് യോഗത്തിൽ ച൪ച്ച ചെയ്യാനുള്ള നീക്കവും പത്ര പ്രസ്താവനകൾ ഇറക്കലുമാണുണ്ടായതെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ കുറ്റപ്പെടുത്തി.
യോഗം മണ്ഡലം കോൺഗ്രസ് സെക്രട്ടറി പ്രദീപ് കൊടക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.പി. നിസാ൪ അധ്യക്ഷത വഹിച്ചു. സി.പി. ജംഷീ൪, കെ.വി. ഹസൻ, കെ.ടി. മുസ്തഫ, ഷാഫി കൈത്തക്കര, ടി.കെ. ഷബീ൪, പ്രജീഷ്, എം.പി. ഷമീ൪, കെ.പി. ഷാജി൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.