തൃശൂരില്‍ പിടിയിലായത് കാഞ്ഞങ്ങാട്ടെ മദ്യ ദുരന്ത കേസിലെ പിടികിട്ടാപ്പുള്ളി

കാഞ്ഞങ്ങാട്: തൃശൂ൪ അരണാട്ടുകര ഗോകുലം വീട്ടിൽ പനക്കപറമ്പിൽ ഗോപാലകൃഷ്ണൻെറ ഭാര്യ ഷീലയെ (50) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രസീൽ പ്രിൻസ് കാഞ്ഞങ്ങാട്ടെ മദ്യ ദുരന്ത കേസിലെ പിടികിട്ടാപ്പുള്ളി. 2003 ജൂൺ നാലിന് രാത്രി കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് രണ്ടുപേരുടെ മരണത്തിനും ഒരാളുടെ കാഴ്ച നഷ്ടപ്പെടാനും ഇടയാക്കിയ മദ്യ ദുരന്ത കേസിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തൃശൂരിൽനിന്ന് ഭ൪തൃമതിക്കൊപ്പം കാഞ്ഞങ്ങാട്ടത്തെിയ ഇയാൾ കടപ്പുറത്ത് താമസിക്കുന്നതിനിടെയാണ് മദ്യ ദുരന്തം ഉണ്ടായത്. ഇവിടെ വ്യാജമദ്യ വിൽപനയായിരുന്നു ഇയാളുടെ തൊഴിൽ. പ്രിൻസിൻെറ നേതൃത്വത്തിലുള്ള സംഘം വിൽപന നടത്തിയ വ്യാജമദ്യം കഴിച്ച് പുഞ്ചാവി കടപ്പുറത്തെ പി.പി. ശശി, ലക്ഷ്മണൻ എന്നിവരാണ് മരണപ്പെട്ടത്. ഗംഗാധരൻെറ കാഴ്ച നഷ്ടമായി. ഇതിനുപുറമെ, 20ഓളം പേ൪ ചികിത്സ തേടി. മദ്യ ദുരന്തത്തിനുശേഷം ഒളിവിൽ പോയ പ്രിൻസിനെ ഇതുവരെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട കോടതി 2006ൽ പ്രസീലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.