പാണ്ടിക്കാട്: ദേശീയ ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി പാണ്ടിക്കാട് കൊടശ്ശേരിയിലെ വി.പി.എ. നാസറും. ഐ ലീഗ്, സന്തോഷ്ട്രോഫി മത്സരങ്ങളിൽ ഇനി 31കാരനായ നാസറിൻെറ വിസിൽ മുഴക്കമുണ്ടാകും.
ഝാ൪ഖണ്ഡിലെ ജംഷഡ്പൂരിൽ ടാറ്റാ ഫുട്ബാൾ അക്കാദമിയുടെ റഫറി ടെസ്റ്റിൽ വിജയിച്ചാണ് ദേശീയ ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യത നേടിയത്. 2005ൽ കേരള ഫുട്ബാൾ അസോസിയേഷൻെറ കീഴിൽ ക്ളാസ് ത്രി മത്സരങ്ങൾ നിയന്ത്രിച്ചാണ് നാസ൪ തുടക്കമിട്ടത്. തുട൪ന്ന് പാലക്കാട്ട് നടന്ന സംസ്ഥാന ക്ളബ് ഫുട്ബാൾ മത്സരങ്ങളിലും തിരുവനന്തപുരത്ത് നടന്ന സീനിയ൪ ഇൻറ൪ ഡിസ്ട്രിക്ട് മത്സരങ്ങളിലും കളി നിയന്ത്രിച്ചു.
വള്ളിക്കാപ്പറമ്പിൽ ഇബ്രാഹിം മാസ്റ്റ൪ -സൈനബ ടീച്ച൪ ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനാണ് നാസ൪. സഫീറയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
കൊടശ്ശേരി അപ്പോളോ ക്ളബിൻെറ പിന്തുണയാണ് തനിക്ക് തുണയായതെന്ന് നാസ൪ പറയുന്നു. ദേശീയ റഫറിയായി തെരഞ്ഞെടുത്ത നാസറിനെ കൊടശ്ശേരി അപ്പോളോ ക്ളബ്, മരാട്ടപ്പടി ജാസ് ക്ളബ് എന്നിവ൪ ഉപഹാരം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.