റബറിന്‍െറ വിലത്തകര്‍ച്ച മലയോരത്തിന്‍െറ നട്ടെല്ളൊടിക്കുന്നു

പൂക്കോട്ടുംപാടം: നിലമ്പൂ൪ മേഖലയിലെ പ്രധാന നാണ്യവിളയായ റബറിൻെറ വിലത്തക൪ച്ച മലയോരത്തിൻെറ നട്ടെല്ളൊടിക്കുന്നു. ക൪ഷക൪ക്ക് പുറമെ ടാപ്പിങ് തൊഴിലാളികൾ, ചെറുകിട വിൽപനക്കാ൪, നഴ്സറി മേഖലയിലെ ഉൽപാദക൪ എന്നിവരുൾപ്പെടെ നൂറുകണക്കിനാളുകളാണ്  റബ൪ വ്യവസായത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
കിലോ റബ൪ ഷീറ്റിന് നിലവിൽ 180 രൂപയാണ്. കഴിഞ്ഞ വ൪ഷം ഇതേ സീസണിൽ  240 രൂപയായിരുന്നു. എന്നാൽ, അസംസ്കൃത വസ്തുക്കളുടെ വിലയിലും ടാപ്പിങ് കൂലിയിലും കാലാനുസൃത വ൪ധനയുണ്ടായിട്ടുണ്ട്. രാസവളത്തിനുൾപ്പെടെ വില കുതിച്ചുയരുന്നതും തിരിച്ചടിയായി.
തോട്ടം ഉടമകൾക്ക് പുറമെ റബറിൻെറ ഉയ൪ന്ന വില കണ്ട് കടുംവെട്ടിന്  (സ്ളോട്ട൪) കരാറെടുത്തവ൪ക്കും വൻ നഷ്ടമാണുണ്ടാകുന്നത്. കിലോക്ക് 250 രൂപ വിലയുണ്ടായിരുന്ന സമയത്ത് മരം ഒന്നിന് 2000 മുതൽ 2500 വരെ നൽകിയാണ്  സ്ളോട്ട൪ എടുത്തിരുന്നത്. ഉപോൽപന്നങ്ങളായ ഒട്ടുപാൽ, മൺപാൽ എന്നിവക്കും വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്.  
ബ്രസീൽ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സ്വാഭാവിക റബറിൻെറ ഉൽപാദനം വ൪ധിച്ചതും ടയ൪ നി൪മാതാക്കൾക്ക് ഏ൪പ്പെടുത്തിയിരുന്ന ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞതുമാണ്   വില താഴാൻ കാരണം.  കോട്ടയം കാഞ്ഞിരപ്പള്ളി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും അധികം റബ൪ ഉൽപാദിപ്പിക്കുന്ന നിലമ്പൂരിൻെറ സാമ്പത്തിക അടിത്തറ തക൪ക്കുന്നതാണ് വിലത്തക൪ച്ച. പ്രാദേശിക റബ൪ വിപണിയുടെ പ്രോത്സാഹനത്തിനുൾപ്പെടെയുള്ള നടപടികൾക്ക് കേന്ദ്ര സ൪ക്കാ൪ തയാറാവണമെന്നാണ്  ക൪ഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.