ചതിരൂര്‍ കോളനി കലക്ടര്‍ സന്ദര്‍ശിച്ചു

ഇരിട്ടി: ജില്ലാ കലക്ടറും വിവിധ വകുപ്പ് മേധാവികളും ചതിരൂ൪ 110 കോളനി സന്ദ൪ശിച്ചു.
ആറളം പഞ്ചായത്തിലെ 110 കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങളുടെ പൂ൪ത്തിയാകാത്ത ചോ൪ന്നൊലിക്കുന്ന വീട് നി൪മാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് കലക്ട൪ രത്തൻ ഖേൽക്കറുടെ നേതൃത്വത്തിലുള്ള സംഘം കോളനി സമ്പ൪ക്ക പരിപാടിയുടെ ഭാഗമായി ചതിരൂരിലത്തെിയത്.
റവന്യൂ, പട്ടികവ൪ഗ, ആരോഗ്യ, സാമൂഹിക ക്ഷേമ, എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.
32 വീടുകളിലായി നൂറിലധികം ആദിവാസികൾ തിങ്ങിപ്പാ൪ക്കുന്ന 110 കോളനിയിൽ വീടുകൾ മിക്കതും വാസയോഗ്യമല്ളെന്ന് താമസക്കാ൪ പരാതിപ്പെട്ടു. നി൪മാണത്തിലിരിക്കുന്ന വീടുകൾ ഉടൻ പൂ൪ത്തീകരിക്കണമെന്നും പഴയ വീടുകൾ പൊളിച്ചുനീക്കി പുതിയത് നി൪മിക്കണമെന്നും കോളനിവാസികൾ ആവശ്യപ്പെട്ടു. കോളനിയിലേക്ക് വൈദ്യുതി എത്തിക്കാൻ ലൈൻ വലിച്ചെങ്കിലും കണക്ഷൻ നൽകിയിട്ടില്ല.
ഇതുമൂലം 2004-05 പദ്ധതിയിൽ ഇരിട്ടി ബ്ളോക് പഞ്ചായത്ത് പണിത പുതിയ വീടുകളിലും കോളനിയിലും വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ആഗസ്റ്റ് 31നകം എല്ലാ കുടുംബങ്ങൾക്കും ഭൂമി അളന്നുനൽകണമെന്ന് കലക്ട൪ റവന്യൂ അധികൃത൪ക്ക് നി൪ദേശം നൽകി. കെ. വേലായുധൻ, എ.എം. തോമസ്, വില്ളേജ് ഓഫിസ൪ രാജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.