കണ്ണൂ൪: പക൪ച്ചവ്യാധികൾ തടയാൻ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൂടുതലുള്ള കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ്. പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ട൪മാരുടെ വ൪ക് അറേഞ്ച് നിയമനം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. വ൪ക് അറേഞ്ച്മെൻറിൻെറ പേരിൽ ജില്ലക്കു പുറത്തുപോയി ജോലിചെയ്യുന്ന ഡോക്ട൪മാരും ആരോഗ്യവകുപ്പ് ജീവനക്കാരും ഉടൻ തിരികെ ജോലിയിൽ പ്രവേശിച്ചില്ളെങ്കിൽ അവ൪ക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലയിലെ ഒമ്പത് ഡോക്ട൪മാരും 10 നഴ്സിങ് അസിസ്റ്റൻറുമാരും നാല് ഒപ്താൽമിക് അസിസ്റ്റൻറുമാരും വ൪ക് അറേഞ്ച്മെൻറ് പ്രകാരം മറ്റിടങ്ങളിൽ ജോലിചെയ്യുന്നതായി ജില്ലാ മെഡിക്കൽ ഓഫിസ൪ യോഗത്തിൽ അറിയിച്ചിരുന്നു.മാലിന്യങ്ങൾ ഉറവിടങ്ങളിൽതന്നെ സംസ്കരിക്കുന്നതിന് നഗരസഭകൾ പ്രാധാന്യം നൽകണമെന്നും നഗരസഭ ക്ളീനാകുമ്പോൾ ചേലോറയിൽ മാലിന്യക്കൂമ്പാരം ഉയരുന്ന രീതി ശരിയല്ളെന്നും മന്ത്രി പറഞ്ഞു.നഗരസഭകളിലെ മാലിന്യം മറ്റിടങ്ങളിൽ കൊണ്ടുപോയി തള്ളുന്നത് പ്രായോഗികമല്ല. തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂ൪, മട്ടന്നൂ൪, കൂത്തുപറമ്പ് നഗരസഭകളുടെ ചരിത്രം ആവ൪ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങൾക്കും പരിസര ശുചീകരണത്തിനും 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യത്തോടെ പ്രവ൪ത്തിക്കണം.
ബ്ളോക്തല അവലോകനയോഗം ജൂൺ 23ന് ഉച്ചകഴിഞ്ഞ് ബ്ളോക് ആസ്ഥാനങ്ങളിൽ നടത്തണമെന്ന് മന്ത്രി നി൪ദേശിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരും ജില്ലാ, ബ്ളോക് പഞ്ചായത്തംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കണം.
കണ്ണൂ൪ ജില്ലാ സോഷ്യോ-ഇക്കണോമിക് ആൻഡ് കാസ്റ്റ് സ൪വേ നൂറുശതമാനം പൂ൪ത്തിയാക്കിയതായി മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു. എം.എൽ.എമാരായ എ.പി. അബ്ദുല്ലക്കുട്ടി, ജയിംസ് മാത്യു, കെ.എം. ഷാജി, ജില്ലാ കലക്ട൪ ഡോ. രത്തൻ ഖേൽക്ക൪, എസ്.പി രാഹുൽ ആ൪. നായ൪, എ.ഡി.എം എൻ.ടി. മാത്യു, നഗരസഭാ ചെയ൪പേഴ്സന്മാരായ എം.സി. ശ്രീജ, ആമിന മാളിയേക്കൽ, റംല പക്ക൪, വിവിധ ഗ്രാമ-ബ്ളോക്-പഞ്ചായത്ത് പ്രസിഡൻറുമാ൪, വകുപ്പുതല ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.