വളപട്ടണം പുഴയില്‍ മണലൂറ്റ് ‘മത്സരം’

പാപ്പിനിശ്ശേരി: ജില്ലയിൽ മണൽവാരൽ നിരോധം ജൂൺ 20 മുതൽ തുടങ്ങാനിരിക്കെ, വളപട്ടണം പുഴയിൽ മണലൂറ്റ് മത്സരം. ലൈസൻസോടെയുള്ള മണലൂറ്റ് നടത്തുന്നവരോടൊപ്പം അനധികൃതമായി നിരവധി തോണികളിൽ പൂഴി വാരുന്നതും പതിവായി.
ജില്ലയിൽ ജൂൺ 20 മുതൽ ജൂലൈ 31 വരെ കലക്ട൪ മണൽ വാരുന്നത് നിരോധിച്ചിരുന്നു. പുഴയിലെ മണൽ ലഭ്യത ഉറപ്പുവരുത്താനും നദീതീരങ്ങളും അടിത്തട്ടും ജൈവ-ഭൗതിക പരിസ്ഥിതി സംരക്ഷണവും ഉദ്ദേശിച്ചാണ് നിരോധം. ഈ കാലയളവിൽ പുഴകളിൽനിന്ന് മണൽ വാരുന്നില്ളെന്ന് അതത് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. നിരോധത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വളപട്ടണം പുഴയിൽ റെയിൽവേ പാലത്തിനു പടിഞ്ഞാറു ഭാഗത്താണ് അനവധി തോണികളിലായി മണലൂറ്റ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.