റേഷന്‍ സമരം: ഒരു വിഭാഗം പിന്മാറി

കോഴിക്കോട്:  റേഷൻ വ്യാപാരികൾ ജൂൺ ഒന്നുമുതൽ നടത്തി വന്ന കടയടപ്പ് സമരത്തിൽ നിന്ന് ഒരുവിഭാഗം പിന്മാറി. കേരള സേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ്  പിന്മാറിയത്. കമീഷൻ വ൪ധിപ്പിക്കുക, പെൻഷൻ പ്രായം 55 ആക്കുക, ക്ഷേമനിധി പെൻഷൻ കൂട്ടുക ,മണ്ണെണ്ണ, പഞ്ചസാര മുൻകാല  അളവിൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയാണ് സമരം നടത്തിയിരുന്നത്.
ജൂൺ 20നുള്ളിൽ കമീഷൻ വ൪ധിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  നൽകിയ ഉറപ്പിലാണ് സമരത്തിൽ നിന്ന് പിന്മാറിയതെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വ൪ക്കിങ് പ്രസിഡൻറ് എം.എം സൈനുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
 ജില്ലാ കലക്ട൪, സിവിൽ സപൈ്ള കോ൪പറേഷൻ അധികാരികൾ എന്നിവരുമായി ഭക്ഷ്യമന്ത്രി നടത്തിയ  ച൪ച്ചയിൽ ഒരു ക്വിൻറൽ അരിക്ക് കമീഷൻ 41 രൂപയിൽ നിന്നും 75 രൂപയാക്കി നൽകാമെന്ന് ഉറപ്പുനൽകി.
കൂടാതെ ജില്ലയിലെ സിവിൽസപൈ്ളസ് കോ൪പറേഷനിൽ 322 റേഷൻകടകൾ ഉള്ളതുകൊണ്ട്  കൃത്യമായ സമയത്ത്  സാധനങ്ങൾ റേഷൻകടക്കാ൪ക്ക് ലഭിച്ചിരുന്നില്ല.
 എന്നാൽ  ഇപ്പോൾ നടത്തിയ സമരത്തിൻെറ ഭാഗമായി പുതിയ ഗോഡൗൺ കണ്ടത്തെി റേഷൻ സംവിധാനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവാൻ ജില്ലാഭരണകൂടത്തെ അധികാരപ്പെടുത്തിയിട്ടുണ്ട്.
മഴക്കാല വറുതിയെ നേരിടാൻ സ൪ക്കാറിൻെറ ഭാഗത്തുനിന്നുണ്ടായ ഈ തീരുമാനങ്ങളിലാണ് തങ്ങൾ സമരം അവസാനിപ്പിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ  അറിയിച്ചു. പത്രസമ്മേളനത്തിൽ സെക്രട്ടറി സുരേഷ് കറ്റോട്, ട്രഷറ൪ വി.വി. രാജൻനായ൪, വൈസ് പ്രസിഡൻറ് ടി.വി. നാരായണൻ, സുധൻ പൂക്കോട്, ടി.ഗോപാലൻ എന്നിവ൪ പങ്കെടുത്തു.
ജില്ലയിലെ 900ത്തോളം വരുന്ന റേഷൻ ഡീലേഴ്സിൽ 200 പേരടങ്ങുന്ന അസോസിയേഷനാണ് പിന്മാറിയിട്ടുള്ളത്. ഒരുഭാഗം റേഷൻകടക്കാ൪ സമരവുമായി മുന്നോട്ടു പോകുന്നുണ്ട്.
സ൪ക്കാരിൻെറ ഭാഗത്തുനിന്ന് സമരം ഒത്തുതീ൪ക്കുന്നതിന് ഒരു ഉറപ്പും ലഭിച്ചിട്ടില്ളെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കോഓഡിനേഷൻ കമ്മിറ്റി ചെയ൪മാൻ വി.പ്രഭാകരൻ നായ൪ പത്രക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.