വെള്ളമുണ്ട: ആശുപത്രിക്കരികിലെ കരിങ്കൽ ക്വാറിയുടെ പ്രവ൪ത്തനം ആശുപത്രിക്കും സമീപവാസികൾക്കും ഭീഷണിയാവുന്നു. തൊണ്ട൪നാട് പഞ്ചായത്തിലെ കോറോം പി.എച്ച്.സിയുടെ പിറകുവശത്ത് കുന്നിടിച്ചു നിരത്തിയാണ് ക്വാറി പ്രവ൪ത്തിക്കുന്നത്. നിയമാനുസൃതമായ ലൈസൻസുകൾ ഒന്നുമില്ലാതെയാണ് പ്രവ൪ത്തനമെന്ന് നാട്ടുകാ൪ പറഞ്ഞു.
സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതു കാരണം സമീപത്തെ വീടുകൾ ഭീഷണിയിലാണ്. പല വീടുകൾക്കും ചുമരിന് വിള്ളൽ വീണു. സ്ഫോടനത്തിൽ ആശുപത്രി പരിസരത്തടക്കം കല്ലുകൾ വന്നുവീഴുകയാണ്.
മുമ്പ് ആശുപത്രി അധികൃത൪ തന്നെ പരാതി നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. 2006ൽ വാളാംതോട് ഉരുൾപൊട്ടലുണ്ടായ സമയത്ത് സ്ഥലം സന്ദ൪ശിച്ച് പഠനം നടത്തിയ കേന്ദ്ര ഏജൻസി തൊണ്ട൪നാട് പഞ്ചായത്തിൽ ക്വാറിയുടെ പ്രവ൪ത്തനം പാടില്ളെന്ന് റിപ്പോ൪ട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.