ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവം: നടപടിയെടുക്കണം

കൽപറ്റ: പടിഞ്ഞാറത്തറ സ്വദേശിയായ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയ വെള്ളമുണ്ട സ്വദേശിക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് കൽപറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മാനന്തവാടിയിലെ ഒരു സംഘടനയുടെ ഭാരവാഹി പെൺകുട്ടിയെ ഗ൪ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയാണ്. പ്രശ്നം ഒതുക്കിത്തീ൪ത്ത് തരാമെന്നുപറഞ്ഞ് പ്രതിയുടെ വീട്ടുകാരിൽനിന്ന് അഞ്ചുലക്ഷം രൂപ ഇയാൾ കൈപ്പറ്റിയിട്ടുണ്ട്. ജില്ലാ കലക്ട൪ക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. ശക്തമായ സമര പരിപാടികൾക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകും. കാളാടൻ രാജൻ അധ്യക്ഷത വഹിച്ചു. എം. ശ്രീജിത്ത്, വി.എ. കുമരേശൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.