അധ്യാപികയുടെ മാല പൊട്ടിച്ച് മുളക് പൊടി വിതറിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

തിരൂ൪: ബൈക്കിലെത്തി അധ്യാപികയുടെ താലിച്ചെയിനുൾപ്പെടെ കവ൪ന്ന് മുളക് പൊടി വിതറി രക്ഷപ്പെട്ട രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം ഊ൪ജിതമാക്കി. വ്യാഴാഴ്ച വൈകുന്നേരം ബി.പി അങ്ങാടി മാങ്ങാട്ടിരിയിൽ  കീ൪ത്തനത്തിൽ കെ.എസ്. രാജേന്ദ്രൻ നായരുടെ ഭാര്യ മിനിയുടെ മാലകളായിരുന്നു പൊട്ടിച്ചെടുത്തത്.
ബൈക്കിലെത്തിയ സംഘം ചേച്ചിയെന്ന് വിളിച്ച് വണ്ടി നി൪ത്തി നിമിഷ നേരം കൊണ്ട് മാലകൾ പൊട്ടിച്ചെടുക്കുകയുമായിരുന്നു.  താലിച്ചെയിനുൾപ്പെടെ അഞ്ചേകാൽ പവന്റെ  മാലകളാണ് നഷ്ടമായത്.
മിനിയുടെ ബഹളം കേട്ട് ഓടിയെത്തിയ രാജേന്ദ്രൻ നായ൪ ബൈക്കിന് പിറകിൽ ഓടിയെങ്കിലും പരിയാപുരം-മാങ്ങാട്ടിരി റോട്ടിലേക്ക് കയറിയ സംഘം വടക്കെ അങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ടു. പിന്നിൽ വന്ന ബൈക്കുകാരനെ രാജേന്ദ്രൻ നായ൪ വിവരം അറിയിച്ചു. ഇയാൾ പിന്തുട൪ന്നെങ്കിലും വടക്കെ അങ്ങാടിയിലെത്തുന്നതിനിടെ കവ൪ച്ചാ സംഘത്തിന്റെ ബൈക്കിന് പിറകിലുണ്ടായിരുന്നയാൾ മുളക് പൊടി വിതറി സംഘം തിരൂ൪ ഭാഗത്തേക്ക് രക്ഷപ്പെട്ടു.
കറുത്ത യൂനികോൺ ബൈക്കിലാണ് എത്തിയതെന്നും മുന്നിലുണ്ടായിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നെന്നും മിനി പൊലീസിൽ മൊഴി നൽകി. മൂ൪ച്ചയുള്ള ആയുധം കൊണ്ട് മാല മുറിച്ചെടുക്കുകയായിരുന്നു. തിരൂ൪ എസ്.ഐ പി. ജ്യോതീന്ദ്രകുമാറാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.