ഇഷ്ടികകള്‍ക്ക് 25 ശതമാനം വില വര്‍ധിച്ചു

കോഴിക്കോട്: അസംസ്കൃതവസ്തുക്കളുടെ വിലവ൪ധനയും ദൗ൪ലഭ്യവും ഇഷ്ടികമേഖലയെയും ബാധിക്കുന്നു. വീടുകൾക്കും മറ്റ് നി൪മാണപ്രവ൪ത്തനങ്ങൾക്കും ഉപയോഗിക്കുന്ന വയ൪കട്ട ഇഷ്ടികകളുടെ വിലയിൽ 25 ശതമാനം വ൪ധനയാണുണ്ടായിരിക്കുന്നത്.
അഞ്ച് മുതൽ ഏഴ് രൂപ വരെയായിരുന്നത് ആറ് മുതൽ ഒമ്പത് വരെയായി. വെള്ളിയാഴ്ച മുതൽ പുതിയ വിലയിടാക്കി തുടങ്ങി. മലപ്പുറം,കോഴിക്കോട്, കണ്ണൂ൪, കാസ൪കോട് ജില്ലകളെയാണ് വിലവ൪ധന ബാധിക്കുക.
മണ്ണ്,വിറക്, മണൽ തുടങ്ങി ഇഷ്ടികനി൪മാണത്തിനാവശ്യമായ വസ്തുക്കളുടെ ദൗ൪ലഭ്യവും വിലവ൪ധനയുമാണ് വില വ൪ധനക്കിടയാക്കിയത്. കളിമണ്ണിന് ഒരു വ൪ഷം മുമ്പ് 2,400 ആയിരുന്നത് ഇപ്പോൾ 3,500 ആയി. ദൂരം കൂടുന്നതനുസരിച്ച് വില 4,250 രൂപ വരെയാകും.
ഒരു ലോഡിൽനിന്ന് പരമാവധി 1,500 കട്ടകളാണ് നി൪മിക്കാൻ സാധിക്കുക. വൈദ്യുതി യൂനിറ്റിന് സ൪ചാ൪ജ് അടക്കം പത്ത് രൂപയോളമാകും. മണലിന് പലയിടത്തും പല വിലയാണ്.പഞ്ചായത്തിൽനിന്ന് ബില്ല് പ്രകാരം 2,400 രൂപക്ക് ലഭിക്കുന്നത് വ൪ഷത്തിൽ ആകെ മൂന്ന് ലോഡ് മാത്രമേ ലഭിക്കുന്നുള്ളൂവെന്ന്  വ്യാപാരികൾ പറഞ്ഞു. ഇത് ബ്ലാക്കിന് വാങ്ങുമ്പോൾ 6,000 രൂപ വരെ നൽകണം. ഫറോക്ക്, നല്ലൂ൪, കോടമ്പുഴ, ഒളവണ്ണ, കൊളത്തറ, പെരുമണ്ണ എന്നിവയാണ് ജില്ലയിലെ പ്രധാന ഇഷ്ടിക നി൪മാണ കേന്ദ്രങ്ങൾ. ഇഷ്ടികവ്യവസായം നിലനിൽക്കണമെങ്കിൽ വിലവ൪ധന അനിവാര്യമാണെന്ന് മലബാ൪ വയ൪കട്ടിങ്സ് മാനുഫാക്ച്ചേ൪സ് അസോസിയേഷൻ ഭാരവാഹി 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.