വടകര: ചന്ദ്രശേഖരൻ വധത്തിൽ പങ്കാളികളായ പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് പൊലീസ് അന്വേഷിക്കുന്നു. നി൪ധന കുടുംബ്ധിൽപ്പെട്ട, പറയത്തക്ക ജോലിയില്ലാത്ത പ്രതികൾ ആഡംബരജീവിതമാണ് നയിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ആഡംബരക്കാറിലെ യാത്രയും വൻതോതിൽ സ്വത്തുസമ്പാദിച്ചതും അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കയാണ്.
ചെറുപ്രായത്തിൽ തന്നെ ഇവ൪ വൻതോതിൽ പണം കൈകാര്യം ചെയ്തുതുടങ്ങി. മാസം തോറും പതിനായിരങ്ങൾ ചെലവഴിച്ച് വിനോദയാത്രകളും നടത്തിയിരുന്നു. സംഘത്തിൽപ്പെട്ട പല൪ക്കും സംസ്ഥാനത്തിന് പുറത്ത് ബാങ്കുകളിൽ വൻ നിക്ഷേപമുണ്ടെന്നാണ് വിവരം. ക്വട്ടേഷൻ അക്രമങ്ങളും കൊലപാതകങ്ങളും വഴിയാണ് ഇവ൪ പണം കണ്ടെത്തുന്നതെന്നാണ് വിവരം.
ടി.പി. ചന്ദ്രശേഖരൻ കൊലകേസിലെ പ്രധാന പ്രതികളായ കൊടി സുനി, ടി.കെ. രജീഷ്, കി൪മാനി മനോജ്, മുഹമ്മദ് ഷാഫി, എ.സി. അനൂപ് എന്നിവരുടെ പ്രധാന താവളം കേന്ദ്ര ഭരണപ്രദേശമായ മാഹിയാണ്. ടി.കെ. രജീഷ് ആ൪.എസ്.എസിന്റെ നോട്ടപ്പുള്ളിയായതോടെ മുംബൈയിൽ ചേക്കറുകയായിരുന്നു. വലിയ ക്വട്ടേഷൻ ഏ൪പ്പാടുകൾക്ക് മാത്രമാണ് ഇയാൾ കേരളത്തിൽ എത്തിയിരുന്നത്.
ചെറുപ്പക്കാരെ എളുപ്പം വലയിലാക്കാൻ കഴിവുള്ള ഇവ൪ മദ്യത്തിനും സുഖജീവിതത്തിനും അടിമകളാക്കി തങ്ങളുടെ സ്വന്തക്കാരാക്കി നി൪ത്തുന്നു. ഇത്തരക്കാരെ ഉപയോഗിച്ചാണ് ചെറിയരീതിയുള്ള ഗുണ്ടാപ്രവ൪ത്തനങ്ങൾ നടത്തുന്നത്. ഇവ൪ക്ക് മാഹിയിലെ ഉന്നത ഉദ്യോഗസ്ഥ൪ ഒത്താശയും ചെയ്യുന്നതായി പറയുന്നു. മാഹിയിലെ മദ്യവ്യാപാരികൾ തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇടനിലക്കാരിൽ പ്രധാനിയാണ് കൊടി സുനി. ഇതിനാൽ, മാഹിയിലെ സുപ്രധാന മദ്യഷാപ്പുകളിൽ താമസവും മദ്യവും സൗജന്യമാണെന്നും പറയുന്നു. മാഹി കേന്ദ്രീകരിച്ച് നടക്കുന്ന കോഴിക്കടത്തിന് നേത്യത്വം കൊടുക്കുന്നത് കൊടി സുനിയും കൂട്ടരുമാണ്. കോഴിക്കടത്തിലൂടെ മാസം തോറും ലക്ഷങ്ങളാണത്രെ ഇവരുടെ കൈകളിൽ എത്തുന്നത്.
മുംബൈ, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിൽ ബിനാമി ബിസിനസുകളും ഇവ൪ നടത്തുണ്ട്. മാഹിക്കൊപ്പം കോഴിക്കോട് ജില്ലാ അതി൪ത്തിയായ അഴിയൂരിലെ കോറോത്ത് റോഡ്, കല്ലാമല, കുറിച്ചിക്കര ഭാഗങ്ങളിൽ രാത്രിയിൽ ലക്ഷങ്ങൾ വെച്ചുള്ള ചീട്ടുകളി സംഘങ്ങളെ നിയന്ത്രിക്കുന്നത് ഈ സംഘമാണ്. ചന്ദ്രശേഖരൻ കൊലപാതകത്തിന് മൊബൈൽ ഫോൺ, സിംകാ൪ഡ് എന്നിവ സംഘടിപ്പിച്ചത് ഇവിടെ നിന്നുള്ള പരിചയക്കാരെ ഉപയോഗിച്ചാണ്. കൊള്ളപപ്പലിശക്കാ൪ക്ക് അടവ് തെറ്റിയ വാഹനങ്ങൾ പിടിച്ചുകൊടുക്കുന്നതും ഇവരുടെ പ്രധാന ഏ൪പ്പാടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.