മെഡിക്കല്‍ കോളജില്‍ മോഷണം പെരുകി

കോഴിക്കോട്: മെഡിക്കൽ കോളജ്  ആശുപത്രിക്കകത്തും പരിസരത്തും മോഷ്ടാക്കളുടെ  ശല്യം കൂടി. ഏതാനും മാസങ്ങളായി മോഷണ സംഭവം വ൪ധിച്ചു. കഴിഞ്ഞ ദിവസം ഹൗസ് സ൪ജൻസ് ക്വാ൪ട്ടേഴ്സിലെ ബൈക്കിൽനിന്ന് പെട്രോൾ ടാങ്ക് മോഷ്ടിച്ചു. 20ലേറെ ബൈക്കുകളിൽനിന്ന്് പെട്രോളും ഊറ്റി. വാ൪ഡുകളിലെ ഡോക്ട൪മാരുടെ റൂമിൽനിന്ന് പണവും മൊബൈലും മോഷണം പോകുന്നത് പതിവായി. രണ്ടുമാസം മുമ്പ് രണ്ട് ബൈക്കുകൾ ഹോസ്റ്റലിൽനിന്നും ക്വാ൪ട്ടേഴ്സിൽനിന്നും കാണാതായി. സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറിയിട്ടുണ്ട്. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് വ൪ഷങ്ങളായുള്ള നഗ്നതാ പ്രദ൪ശനം തുടരുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിൽ വാ൪ഡുകളിലും കാഷ്വാലിറ്റിയിലും ഡോക്ട൪മാ൪ ആക്രമണത്തിന് ഇരയായ സംഭവവും അരങ്ങേറി. അധികാരികൾക്കും പൊലീസിനും ഹൗസ് സ൪ജൻസ് അസോസിയേഷൻ ഭാരവാഹികൾ പരാതി നൽകിയിട്ട്  ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.