കണ്ണൂ൪: കാൾടെക്സിൽ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിനു സമീപത്ത് ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കാരായി ദാമോദരൻ സ്മാരക ബസ് വെയിറ്റിങ് ഷെഡ് ദേശീയപാത അധികൃത൪ പൊളിച്ചുനീക്കി.
ബുധനാഴ്ച അ൪ധരാത്രി ബുൾഡോസ൪ ഉപയോഗിച്ചാണ് പൊളിച്ചത്. ദേശീയപാതാ അധികൃത൪ ഏ൪പ്പെടുത്തിയ തൊഴിലാളിൾ ടൗൺ പൊലീസിൻെറ സംരക്ഷണയിലാണ് എത്തിയത്. ദേശീയപാത വികസിപ്പിക്കുതിനും ബസ്ബേ നി൪മിക്കുന്നതിനുമായി കാരായി ദാമോദരൻ ബസ്സ്റ്റോപ്പ് പൊളിക്കുന്നതിന് തീരുമാനിച്ചിരുന്നു. കലക്ട൪ അതിന് ഉത്തരവും നൽകിയിരുന്നു.
ഇതത്തേുട൪ന്ന് കഴിഞ്ഞ ദിവസം ബസ് ഷെൽട്ട൪ പൊളിക്കുന്നതിന് തൊഴിലാളികൾ എത്തിയെങ്കിലും ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ തടയുകയായിരുന്നു. 28 വ൪ഷം മുമ്പ് തങ്ങൾ സ്ഥാപിച്ച ഷെൽട്ട൪ പൊളിച്ചുനീക്കുന്നതിന് തങ്ങളുമായി ച൪ച്ച ചെയ്തില്ലെന്നു പറഞ്ഞാണ് അവ൪ തടഞ്ഞത്.
ഡി.വൈ.എഫ്.ഐ സമ്മതിക്കില്ലെന്നു വന്നതോടെ ബുധനാഴ്ച അ൪ധരാത്രിയോടെയാണ് അധികൃത൪ പൊളിച്ചുനീക്കിയത്. സ്ഥലത്ത് പൊലീസ് കാവൽ ഏ൪പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.