ഞെളിയന്‍ പറമ്പ്: വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രമായ ഞെളിയൻ പറമ്പിൽ അടുത്തുള്ള പഞ്ചായത്തുകളിലെ മാലിന്യങ്ങൾ കൂടി നി൪മാ൪ജനം ചെയ്യാനുള്ള സജ്ജീകരണങ്ങൾ നടത്തുമെന്ന കോഴിക്കോട് മേയ൪ എം.കെ പ്രേമജത്തിൻെറ പ്രസ്താവന ക്കെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ഞെളിയൻ പറമ്പ് സമരമുന്നണി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 11ലെ വാ൪ത്താസമ്മേളനത്തിൽ കോഴിക്കോട് സമീപപ്രദേശത്തെ പഞ്ചായത്തുകളിലെ മാലിന്യങ്ങൾ  സംസ്കരിക്കാനുള്ള പ്ളാൻറ് ഞെളിയൻ പറമ്പിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.18 ഏക്കറുകളിലായി മാലിന്യം നിറഞ്ഞുകിടക്കുന്ന ഞെളിയൻ പറമ്പിൽ നിലവിലുള്ള  പ്ളാൻറ് പ്രവ൪ത്തിക്കാനുള്ള സ്ഥലം മാത്രമാണുള്ളത്.
വികേന്ദ്രീകരണ മാലിന്യ സംസ്കരണത്തിലൂടെ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാവുന്നതാണ്.എന്നാൽ മാലിന്യത്തിൻെറ പേരിൽ കോ൪പറേഷൻ ഉദ്യോഗസ്ഥ൪ ഫണ്ടുകളിൽ അഴിമതി നടത്തുന്നുണ്ട്.  നഗരസഭ പ്രതിവ൪ഷം മാലിന്യ സംസ്കരണത്തിന് എത്ര ഫണ്ട് ഉപയോഗിക്കുന്നുവെന്നതിൻെറ ധവള പത്രം പുറത്തിറക്കണം. മാലിന്യങ്ങൾ ഇനിയും കുന്നുകൂടാൻ അനുവദിക്കില്ലെന്നും ഹോട്ടൽ, ഫ്ളാറ്റ് മാലിന്യങ്ങൾ സ്വീകരിക്കുന്നത് നി൪ത്തണമെന്നും സമരമുന്നണി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നുണ്ടെന്നും മേയറുടെ പ്രഖ്യാപനപ്രകാരം മാലിന്യങ്ങൾ ഞെളിയൻ പറമ്പിൽ കൊണ്ടുവരുകയാണെങ്കിൽ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന്  സമരമുന്നണി അറിയിച്ചു. സമര സമിതി കൺവീന൪ വി.പി ബഷീ൪, സി.പി.സക്കറിയ മൗലവി, എ.മുഹമ്മദ്, എം. സുധീ൪ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.