ഒളവണ്ണയില്‍ നെല്‍വയലുകള്‍ നികത്തുന്നു

പന്തീരാങ്കാവ്: ഭൂമാഫിയയും സ്വകാര്യ ഫ്ളാറ്റ് നി൪മാതാക്കളും ചേ൪ന്ന് ഒളവണ്ണയിലെ അവശേഷിക്കുന്ന നെൽവയലുകളും നികത്തുന്നു. ഒളവണ്ണ, ചാത്തോത്തറ, പള്ളിപ്പുറം, പാലാഴി ഭാഗങ്ങളിലാണ് വ്യാപകമായി വയലുകൾ നികത്തുന്നത്. നെല്ലും വാഴയും കൃഷിചെയ്യുന്ന പള്ളിപ്പുറം, ചാത്തോത്തറ ഭാഗങ്ങളിൽ ഏക്ക൪കണക്കിന് കൃഷിഭൂമിയാണ് നികത്തുന്നത്. സമീപത്തെ കുന്നിടിച്ചാണ് നികത്തൽ.
ജനകീയ ശുദ്ധജല പദ്ധതികളിലൂടെ ലോകമാതൃക സൃഷ്ടിച്ച ഒളവണ്ണയിൽ കുന്നിടിക്കലിനെ തുട൪ന്ന് രൂക്ഷമായ കുടിവെള്ളക്ഷാമമനുഭവിക്കുന്നുണ്ട്.  
രാമനാട്ടുകര-തൊണ്ടയാട് ബൈപാസ് നി൪മാണത്തോടെയാണ് കുന്നുകളിടിച്ച് വയൽ നികത്തിത്തുടങ്ങിയത്. ചാത്തോത്തറ-പള്ളിപ്പുറം റോഡിൽ ഒരുവ൪ഷം മുമ്പുവരെ നെൽകൃഷി ചെയ്ത വയൽ നികത്താനുള്ള ശ്രമത്തിനെതിരെ പ്രമുഖ പാ൪ട്ടികൾ കൊടികുത്തി പ്രതിഷേധിച്ചിരുന്നു. തുട൪ന്ന് ചുരുങ്ങിയ ഇടവേള നി൪ത്തിവെച്ച വയൽനികത്തൽ ഈയിടെ പൂ൪വാധികം ശക്തിയായി പുനരാരംഭിച്ചിട്ടുണ്ട്. റവന്യൂ, ഗ്രാമപഞ്ചായത്ത് അധികൃതരുടെ മൗനാനുവാദം പിന്നിലുണ്ട്.
വയൽനികത്തലിനും കുന്നിടിക്കലിനുമെതിരെയുള്ള പ്രതിഷേധംപോലും ചില൪ ഉപജീവനമാ൪ഗമാക്കിയതായി നാട്ടുകാ൪ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.