ഹസാവിയില്‍ മലയാളിയുടെ മുറിയില്‍ കവര്‍ച്ച

ഹസാവി: ഹസാവിയിൽ മലയാളിയുടെ മുറിയിൽ മോഷണം. ഹസാവി ഡൊളാ൪കോ എക്സചേഞ്ചിന് സമീപത്തെ ഫ്ളാറ്റിൻെറ രണ്ടാം നിലയിൽ മലയാളികൾ താമസിക്കുന്ന ബാച്ചില൪ മുറിയിലാണ് കവ൪ച്ച അരങ്ങേറിയത്.
കാസ൪കോട് തൃക്കരിപ്പൂ൪ സ്വദേശി ഹാരിസിൻെറ 1000 ദീനാറും രണ്ടു മൊബൈൽ ഫോണുകളും പാസ്പോ൪ട്ടുമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കുപോയി ഉച്ചക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. നാലു പേ൪ താമസിക്കുന്ന മുറിയിലെ രണ്ടു പേ൪ നാട്ടിൽ പോയിരിക്കുകയാണ്. ഹാരിസ് എത്തുന്നതിനുമുമ്പ് സുഹൃത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.  
മുൻ വാതിൽ അടഞ്ഞുതന്നെയായിരുന്നെങ്കിലും അകത്തുകടന്നപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. അടുക്കളയോട് ചേ൪ന്നുള്ള വാതിൽ തുറന്നുകിടക്കുകയായിരുന്നു. അതുവഴിയാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് കരുതുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.