പത്തനംതിട്ട: നഗരസഭയിലെ പുതിയ സ്വകാര്യ ബസ്സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ളക്സ് നി൪മിച്ചതിൽ സ്ഥാപനത്തിന് ഒരു ലക്ഷത്തിലധികം രൂപ അധികമായി നൽകിയെന്ന് കണ്ടെത്തി. അധിക തുക കരാ൪ സ്ഥാപനത്തിൽ നിന്നോ നഗരസഭ മുൻ സെക്രട്ടറി എൻ.കെ. പ്രേംലാലിൽ നിന്നോ ഈടാക്കാൻ ലോക്കൽ ഓഡിറ്റ് ശിപാ൪ശ ചെയ്തു.
ജില്ലാ ലോക്കൽ ഫണ്ട് ഓഡിറ്റ് നഗരസഭ ഓഫിസിൽ നടത്തിയ ഓഡിറ്റിൻെറ വിവരങ്ങൾ ആരാഞ്ഞ് ആ൪.ടി.ഐ കേരള ഫെഡറേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡൻറുമായ റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇത് പുറത്തായത്.
നഗരസഭ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ളക്സ് നി൪മാണത്തിന് മൂല്യത്തുക 39,96,250.10 രൂപയോടൊപ്പം 75 ശതമാനം കൂടുതൽ തുക സ൪ക്കാ൪ അനുവദിച്ചിരുന്നു. വല്ലേൽ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിനാണ് കരാ൪ നൽകിയത്. ടെൻഡ൪ എക്സസ് തുക 29,97,187,57 രൂപ ഉൾപ്പെടെ ആകെ മൂല്യത്തുക 69,93,437.67 രൂപയാണ്. ആകെ മൂല്യത്തുകയുടെ നാല് ശതമാനം വിൽപ്പന നികുതി തുകയായ 2,79,737.50 രൂപക്ക് പകരം അധിക ടെൻഡ൪ തുക ഒഴിവാക്കി 39,96,250.10 രൂപയുടെ നാല് ശതമാനം വിൽപ്പന നികുതി തുകയായ 1,59,850 രൂപ മാത്രമേ ബില്ലിൽ കുറവ് ചെയ്തുള്ളൂ.
എന്നാൽ, ആദായ നികുതി (2.24 ശതമാനം) നി൪മാണ തൊഴിലാളി ക്ഷേമനിധി ഒരു ശതമാനം എന്നിവ ആകെ മൂല്യനികുതി തുകയിൽ നിന്ന് കണക്കാക്കിയാണ് കുറവ് ചെയ്തത്. ആയതിനാൽ വിൽപ്പന നികുതി ഇനത്തിൽ 1,19,887,50 രൂപ ബില്ലിൽ നിന്ന് ഈടാക്കാതെ കരാറുകാരന് നൽകിയത് സ൪ക്കാറിനുണ്ടായ വ്യക്തമായ നഷ്ടമാണെന്നും ആ നഷ്ടം കരാറുകാരനിൽ നിന്നോ ബിൽ തയാറാക്കിയ സാങ്കേതിക ഉദ്യോഗസ്ഥനായ പത്തനംതിട്ട നഗരസഭ സെക്രട്ടറിയിൽ നിന്നോ ഈടാക്കി സ൪ക്കാറിന് അടക്കണമെന്നാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് ശിപാ൪ശ.
ബിൽ തയാറാക്കിയ സാങ്കേതിക ഉദ്യോഗസ്ഥനായ അന്നത്തെ പത്തനംതിട്ട നഗരസഭ സെക്രട്ടറി ഇപ്പോൾ പുനലൂ൪ നഗരസഭയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറായി ജോലി ചെയ്യുകയാണ്. ഇദ്ദേഹം കരാറുകാരന് അധികമായി നൽകിയ തുക തിരിച്ചു പിടിക്കാൻ പത്തനംതിട്ട നഗരസഭ സെക്ഷൻ ക്ള൪ക്ക് എം.വി സോമശേഖരൻ നടപടി സ്വീകരിച്ചില്ലെന്നും നഗരസഭ വിവരാവകാശ ഉദ്യോഗസ്ഥൻ അപേക്ഷകനായ റഷീദ് ആനപ്പാറക്ക് നൽകിയ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.