ദിലീപ് സത്യസായിബാബയാകുന്നു

ഹിറ്റ് മേക്ക൪ കോടി രാമകൃഷ്ണയുടെ കഥാപാത്രമാകാനുള്ള അവസരം ലഭിച്ച ആവേശത്തിലാണ് നടൻ ദിലീപ്. ലോകമെങ്ങും ആരാധകരുള്ള  സത്യസായിബാബയുടെ വേഷമാണ് ദിലീപിനെ തേടിയെത്തിയത്. ‘ബാബാ സത്യസായി’ എന്നാണ് സിനിമയുടെ പേര്.തെലുങ്ക് ഉൾപ്പെടെ പ്രമുഖ ഇന്ത്യൻ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. നേരത്തെ,
രജനീകാന്ത്, മോഹൻലാൽ തുടങ്ങിയ താരങ്ങളെ ഈ വേഷത്തിനായി പരിഗണിച്ചിരുന്നു.  അമ്പത് ദിവസത്തെ ഡെയ്റ്റ് ആണ് ദിലീപ് ഈ സിനിമക്കായി നൽകിയത്.
അനുഷ്കാ ഷെട്ടിയാണ് നായിക. സംഗീതം  ഇളയരാജ. ശ്രീജിത്ത് വിജയാണ് സായിബാബയുടെ യൗവനകാലം  അവതരിപ്പിക്കുന്നത്.പുട്ടപ൪ത്തിയിലെ ആശ്രമം  അധികൃതരുടെ സമ്മതം വാങ്ങിയ ശേഷമാണ് ചിത്രം നി൪മിക്കാൻ തീരുമാനമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.