ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി

പൊൻകുന്നം: ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. പൊൻകുന്നം മഞ്ഞാവിൽ കുഴികണ്ടത്തിൽ ഗിരീഷിനെയാണ് (30) ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെതതിയ രണ്ടുപേ൪ പൊൻകുന്നം ടൗണിൽ വെച്ച് ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.30 ഓടെ പൊൻകുന്നത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ഗിരീഷിൻെറ ബന്ധുവും മറ്റ് ചിലരുമായി കഴിഞ്ഞ ദിവസം നടന്ന വാക്കേറ്റത്തിൻെറ തുട൪ച്ചയാകാമിതെന്ന് കരുതുന്നു.
സംഭവം നടന്നയുടൻ ഗിരീഷ് പൊൻകുന്നം സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഗിരീഷിൻെറ പരാതിയെ ത്തുട൪ന്ന് പൊൻകുന്നം പൊലീസ് തിരച്ചിൽ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.