ജില്ലയില്‍ പനി പടരുന്നു

ആലപ്പുഴ: കാലവ൪ഷമായതോടെ ജില്ലയിൽ പനി പടരുകയാണ്. ജില്ലയിൽ ആശുപത്രികളിൽ തിങ്കളാഴ്ച  449 പനി ബാധിത൪  ചികിത്സതേടിയെത്തി.
വെൺമണിയിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിപ്പാട്ട് ഒരാൾക്ക് മഞ്ഞപ്പിത്തവും എഴുപേ൪ക്ക് ചിക്കൻ പോക്സും പിടിപെട്ടതായി ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു.
മഴ കനക്കുന്നതോടെ പനി പടരുന്നതും ശക്തമാകുമെന്ന ആശങ്കയിലാണ് ജനം.
 മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ പേ൪ക്ക് പക൪ച്ചപ്പനി ബാധിച്ച ജില്ലകളിൽ ഒന്നായിട്ടും കാര്യമായ മുൻകരുതൽ സ്വീകരിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.