ആദിക്കാട്ടുകുളങ്ങരയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ജങ്ഷനിൽ നി൪ത്തിയിട്ടിരുന്ന വാഹനങ്ങൾക്കുനേരെ ആക്രമണം.
 തുട൪ന്നുണ്ടായ സംഘ൪ഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം രിഫാഇ പള്ളിയിലേക്ക് പ്രാ൪ഥനക്ക് പോയവരുടെ വാഹനങ്ങളാണ് ഒരുസംഘം ആക്രമിച്ചത്. ഇത് ചോദ്യംചെയ്ത സമീപവാസിയായ കൈതക്കോട് പടിഞ്ഞാറുമേക്ക് രതീഷിനാണ് (27) കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആദിക്കാട്ടുകുളങ്ങര കൈതക്കോട് പടിഞ്ഞാറ് വീട്ടിൽ സജീവിനെതിരെ നൂറനാട് പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. വാഹനങ്ങൾ നി൪ത്തിയിട്ടിരുന്ന സ്ഥലത്തെത്തിയ സജീവും ഒപ്പമുണ്ടായിരുന്നയാളും പ്രകോപനമില്ലാതെ വാഹനങ്ങൾ തക൪ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് പി.എം. ഷാജഹാൻെറ വാഹനം ഉൾപ്പെടെ അഞ്ചോളം വാഹനങ്ങളുടെ ഗ്ളാസുകൾ, ലൈറ്റുകൾ എന്നിവ എറിഞ്ഞും അടിച്ചുമാണ് തക൪ത്തത്. ഇത് ചോദ്യംചെയ്തതാണ് രതീഷിന് കുത്തേൽക്കാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.