വിമാനത്താവളത്തില്‍ 50 ടാക്സി പെര്‍മിറ്റ് കൂടി നല്‍കാനൊരുങ്ങുന്നു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ 50  ടാക്സി പെ൪മിറ്റ് അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നു. വിമാനത്താവളത്തിന് ഭൂമി വിട്ടുകൊടുത്തിട്ടും ഇതുവരെ ആനുകൂല്യം ലഭിക്കാത്ത കുടുംബങ്ങൾക്കാകും ഇത് നൽകുക. ഇതിന് ഇത്തരക്കാരുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രി നി൪ദേശിച്ചതായും വിമാനത്താവള കമ്പനി എം.ഡി വി.ജെ.കുര്യൻ അറിയിച്ചു.
82 ഓളം പേ൪ക്കാണ് ആനുകൂല്യം ലഭിക്കാത്തത്. ഇവ൪ക്കെല്ലാം ഏതെങ്കിലും വിധത്തിൽ ആനുകൂല്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹൈകോടതി നി൪ദേശ പ്രകാരം കൊച്ചി നാവികസേനാ വിമാനത്താവളത്തിലുണ്ടായിരുന്ന 19 പേ൪ക്ക് ഉൾപ്പെടെ 425 ടാക്സി പെ൪മിറ്റുകളാണ് നിലവിൽ നൽകിയിട്ടുള്ളത്. പെ൪മിറ്റ് ടാക്സി നടത്തിപ്പിന് പ്രത്യേക സൊസൈറ്റി രൂപവത്കരിച്ചിട്ടുമുണ്ട്. വിമാനത്താവള കമ്പനി നേരിട്ട് യാത്രക്കാരിൽ നിന്ന് ടാക്സി നിരക്ക് ഈടാക്കി പെ൪മിറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതത് ദിവസം അടക്കുകയാണ് ചെയ്യുന്നത്.
ഓരോ ടാക്സിക്കും പ്രതിമാസം 35,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുട൪ന്നാണ് പുതുതായി കൂടുതൽ പെ൪മിറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്. വിമാനത്താവള കമ്പനി ബോ൪ഡ് യോഗമാകും അന്തിമ തീരുമാനമെടുക്കുക.
ഇതിനിടെ, അനധികൃതമായി നിരവധി പേ൪ ഇവിടെ ടാക്സി പെ൪മിറ്റ് കരസ്ഥമാക്കിയതായി പരാതി ഉയ൪ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. സി.പി.എമ്മിൻെറ മുൻ പഞ്ചായത്ത് പ്രസിഡൻറ്, യുവമോ൪ച്ച ജില്ലാ നേതാവ്, കോൺഗ്രസിൻെറ ഒരു പ്രാദേശിക നേതാവ് എന്നിവ൪ക്കെതിരെയാണ് പരാതി. ഇവരുടെ പെ൪മിറ്റ് റദ്ദാക്കി തങ്ങൾക്ക് പെ൪മിറ്റ് അനുവദിക്കണമെന്നാണ് ഭൂമി വിട്ടുകൊടുത്തവരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.