കോഴിക്കോട്: നഗരത്തിൽ പ്രധാന കവലകളിൽ ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചതിൻെറ ഔചാരിക ഉദ്ഘാടനം 13ന് വൈകുന്നേരം ആറിന് മലാപ്പറമ്പ് ജങ്ഷനിൽ നടക്കും. മലാപ്പറമ്പ് ജങ്ഷനിൽ മേയ൪ എ.കെ. പ്രേമജം ഉദ്ഘാടനം നി൪വഹിക്കും. നഗരത്തിൽ ആറിടങ്ങളിലായി 40 ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് നഗരസഭ വിളക്കുകൾ സ്ഥാപിച്ചത്. 16 മീറ്റ൪ ഉയരത്തിലും 12 മീറ്റ൪ ഉയരത്തിലും രണ്ടിനങ്ങളായാണ് സ്ഥാപിച്ചത്. മലാപ്പറമ്പ് ജങ്ഷനിൽ 16 മീറ്റ൪ ഉയരമുള്ള വിളക്കാണ് കത്തുക.
മാനാഞ്ചിറയിൽ പട്ടാളപ്പള്ളി, വി.കെ. കൃഷ്ണമേനോൻ പ്രതിമ എന്നിവക്ക് സമീപവും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ വി.കെ. കൃഷ്ണമേനോൻ പ്രതിമക്ക് സമീപമുള്ളത് 12 മീറ്റ൪ ഉയരത്തിലാണ്. പാവങ്ങാട് ജങ്ഷൻ, പാളയം ജയന്തി ബിൽഡിങ്ങിനടുത്ത് സബ്വേക്ക് സമീപം, സ്റ്റേഡിയം പുതിയറ ജങ്ഷൻ എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയും 13ഓടെ പ്രവ൪ത്തിച്ചുതുടങ്ങും. പുതിയ ബൈപാസിൽ പോക്കറ്റ് റോഡുകൾ സന്ധിക്കുന്ന ഭാഗങ്ങളിലും പൂളാടിക്കുന്ന്, എരഞ്ഞിക്കൽ തുടങ്ങി പ്രധാന കവലകളിലും ഹൈമാസ്റ്റ് പോലുള്ള വിളക്കുകൾ സ്ഥാപിക്കാൻ നഗരസഭ ശ്രമം തുടങ്ങിയിട്ടുണ്ട്.
പരസ്യ വരുമാനംകൂടി ലഭിക്കുംവിധം വിളക്കുകൾ സ്ഥാപിക്കാനായില്ലെങ്കിൽ പുതിയ വ൪ഷ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.