കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൻെറ പേരിൽ സി.പി.എം പ്രവ൪ത്തകരെ വല്ലാതെ ദ്രോഹിച്ചാൽ പൊലീസിന് ലണ്ടൻ കൃഷ്ണൻെറ അനുഭവമുണ്ടാകുമെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എളമരം കരീം എം.എൽ.എ.
സി.ഐ.ടി.യു മുതലക്കുളത്ത് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടങ്ങാടിയിൽ കമ്യൂണിസ്റ്റുകാരെ തെരഞ്ഞുപിടിച്ച് മ൪ദിച്ച പൊലീസുദ്യോഗസ്ഥനായ ലണ്ടൻ കൃഷ്ണൻെറ പല്ല് സഹികെട്ട് നാട്ടുകാ൪ തല്ലിക്കൊഴിച്ചു. ഇനി എളമരം കരീം പൊലീസിൻെറ പല്ല് കൊഴിക്കാൻ ആഹ്വാനം ചെയ്തെന്ന് പറഞ്ഞ് കേസെടുക്കേണ്ട. ലണ്ടൻ കൃഷ്ണനെ പോലെയായാൽ അയാളുടെ ഗതിവരും എന്നേ പറഞ്ഞുള്ളൂ. ടി.കെ. രജീഷിന് പാ൪ട്ടിയുമായി ബന്ധമില്ല. പാ൪ട്ടി പറഞ്ഞിട്ടാണ് കൊലനടത്തിയതെന്ന് അയാൾ പറഞ്ഞതായി എഴുതാൻ പത്രക്കാ൪ അവിടെയുണ്ടായിരുന്നോ. ഉദ്യോഗസ്ഥ൪ പറയുന്നതെന്തും ശരിയെന്ന് കരുതി മാധ്യമ പ്രവ൪ത്തക൪ പ്രസിദ്ധീകരിച്ചാൽ അതുകൊണ്ട് നിരവധി പേരുടെ ജീവിതം തകരുമെന്നത് ഓ൪ക്കണം. തെറ്റ് ചൂണ്ടിക്കാണിച്ച് വിമ൪ശിക്കുന്നതിന് കേസെടുക്കാൻ നിന്നാൽ എന്താകുംസ്ഥിതി. പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയുമൊക്കെ വിമ൪ശിക്കാം, പൊലീസ് ഉദ്യോഗസ്ഥനെ ആകരുത് എന്നത് ശരിയല്ല. ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ആരെയും അപമാനിച്ച് എന്തും പത്രത്തിൽ വരുത്താം -എളമരം കരീം പറഞ്ഞു.
സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. ദാസൻ സ്വാഗതവും പി.ടി. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.