കോഴിക്കോട്: കൊയിലാണ്ടിയിലെ നി൪ദിഷ്ട ബൈപാസിൻെറ തുട൪നടപടികൾ സമഗ്രപഠനത്തിനു ശേഷം മതിയെന്ന് സ൪ക്കാറിൽ ശിപാ൪ശചെയ്യുമെന്ന് പരാതികൾ സംബന്ധിച്ച നിയമ സഭാസമിതി ചെയ൪മാൻ തോമസ് ഉണ്ണിയാടൻ അറിയിച്ചു. സമിതി അംഗങ്ങളായ കെ. കുഞ്ഞമ്മത് മാസ്റ്റ൪, കെ.കെ. നാരായണൻ എന്നിവ൪ക്കൊപ്പം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങോട്ടുകാവ് മുതൽ നന്തി വരെ 11 കി.മി. റോഡ് ബൈപാസ് നി൪മിക്കുന്നതിനെതിരെ പ്രതിരോധസമിതി നൽകിയ പരാതിയിലാണ് സമിതി ച൪ച്ചക്കെടുത്തത്. റോഡ് നി൪മിക്കുമ്പോൾ 700 വീടുകൾ ഒഴിപ്പിക്കേണ്ടി വരും. 30 മീറ്ററിൽ വീതികൂട്ടാൻ 1972ൽതന്നെ സ൪വേ നടന്നതാണ്. അതേറോഡ് വീതികൂട്ടാനുള്ള ശ്രമം നടത്തിയില്ല. ഈ റോഡ് വീതികൂട്ടിയാൽ നന്തിയിൽനിന്ന് ചെങ്ങോട്ട്കാവിലേക്ക് 9.7 കിലോ മീറ്റ൪ ദൂരം മാത്രം മതി. ബൈപാസ് 11 കിലോമീറ്റ൪ വേണം. ’72 ലെ സ൪വേ കഴിഞ്ഞപ്പോൾ വ്യാപാരികളും കെട്ടിടമുടമകളും ഒഴിഞ്ഞുപോകാൻ തയാറെടുത്തതായിരുന്നതായും അദ്ദേഹം വിശദീകരിച്ചു. എലിവേറ്റഡ് ഹൈവേ അപ്രായോഗികമായിത്തോന്നുന്നില്ല. ചൈനയിലും മറ്റും ആറ് നിലകളിലാണ് ഹൈവേകൾ. കൊയിലാണ്ടിയിൽ ഇതിൻെറ സാധ്യതകൾ സ൪ക്കാ൪ ഗൗരവമായി പരിശോധിക്കണമെന്നും ചെയ൪മാൻ പറഞ്ഞു. ബൈപാസ് വന്നാൽ 518 വീടുകൾ പൂ൪ണമായും അനേകം വീടുകൾ ഭാഗികമായും നഷ്ടപ്പെടുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ രാമദാസ് തൈക്കണ്ടി, ശിവദാസൻ പനച്ചിക്കുന്ന് എന്നിവ൪ പരാതിപ്പെട്ടു. നിലവിലെ റോഡ് വീതി കൂട്ടിയാൽ 20 വീടുകൾ മാത്രമേ നഷ്ടപ്പെടുകയുള്ളൂവെന്നും ഇവ൪ പറഞ്ഞു. എന്നാൽ, 2008ൽ ഐ.സി.ടി കൺസൾട്ടൻറ് പരിസ്ഥിതി പഠനം നടത്തിയിട്ടുണ്ടെന്നും അന്തിമാനുവാദത്തിനായി കാത്തിരിക്കുകയാണെന്നും ദേശീയപാതാ എക്സിക്യൂട്ടിവ് എൻജിനീയ൪ സുബ്ബറാവു പറഞ്ഞു. സമിതി അംഗങ്ങൾ സ്ഥലം സന്ദ൪ശിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസ്റ്റിക് വിഭാഗത്തിൽ യന്ത്രങ്ങൾ കരുതിക്കൂട്ടി കേടാക്കുന്നെന്ന പരാതി സമിതി പരിശോധിക്കുമെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഇത് സംബന്ധിച്ച് പ്രസാദ് എന്നയാൾ നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി തന്നില്ല. സിറ്റിങ്ങിൽ ആരോഗ്യ വകുപ്പ് പ്രതിനിധി വരാതിരുന്നത് സമിതി വിശദീകരണം തേടും. പുതിയ സി.ടി സ്കാനറിന് ശിപാ൪ശ ചെയ്യും. എം.ആ൪.ഐ സ്കാന൪ കേടുവന്നിട്ടില്ലെന്ന് മെഡിക്കൽ കോളജ് പ്രൻസിപ്പൽ ഡോ.സി.രവീന്ദ്രൻ അറിയിച്ചു. കലക്ട൪ കെ.വി. മോഹൻകുമാ൪, എ.ഡി.എം കെ.പി. രമാദേവി, സമിതി ജോയിൻറ് സെക്രട്ടറി പി. ജയലക്ഷ്മിഎന്നിവരുംപങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.