യൂറോ കപ്പിലലിയാന്‍ ബിഗ് സ്ക്രീന്‍ ഒരുക്കി മലപ്പുറം

മലപ്പുറം: വെള്ളിയാഴ്ച രാത്രി പോളണ്ടിലെ വാഴ്സയിൽ പന്തുരുണ്ടതോടെ യൂറോപ്പിൻെറ കളിയാവേശം മലപ്പുറത്തും പട൪ന്നു. യൂറോ കപ്പിൽ പോളണ്ടും ഗ്രീസും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തന്നെ മലപ്പുറം ടൗണിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു. കുന്നുമ്മലിൽ ഹെഡ്പോസ്റ്റോഫിസിന് എതി൪വശത്തെ ഷോപ്പിങ് കോംപ്ളക്സിലും കിഴക്കത്തേലയിലുമാണ് കൂറ്റൻ സ്ക്രീനിൽ കളി കാണാൻ അവസരമൊരുക്കിയത്.
ആദ്യമത്സരത്തിൻെറ കിക്കോഫോടെ മലപ്പുറത്തെ കാണികളും ആരവത്തിലാണ്ടു. ഗോളവസരങ്ങളിലെല്ലാം അവ൪ ആ൪ത്തുവിളിച്ചു. കൂറ്റൻ സ്ക്രീനിൽ കളികാണാൻ സൗകര്യം അറിഞ്ഞ് പരിസരങ്ങളിലുള്ളവരും വീട് വിട്ട് ടൗണിലെത്തി. ലോകകപ്പിൻെറയും കോപ്പ അമേരിക്കയുടെയും ആവേശം കാണില്ലെന്ന് കരുതിയ യൂറോ കപ്പിനും ആരവം ഉയ൪ത്തിയും വരവേൽപ്പ് നൽകിയും കാൽപ്പന്തുകളിയോടുള്ള അഭിനിവേശം ആരാധക൪ വിളംബരം ചെയ്തു. മലപ്പുറത്തുകാരുടെ ഇഷ്ട ടീമുകൾ കുറവാണെങ്കിലും യൂറോ കപ്പിൻെറ ആവേശത്തിന് കുറവുണ്ടാകില്ലെന്ന് തന്നെയാണ് ഫുട്ബാൾ പ്രേമികളുടെ സാക്ഷ്യപ്പെടുത്തൽ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.