വൃക്കരോഗ ബോധവത്കരണവുമായി ‘ജസ്റ്റ് എ മിനിറ്റ്’

മലപ്പുറം: വൃക്കരോഗം വ൪ധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണത്തിനായി കിഡ്നി പേഷ്യൻറ്സ് വെൽഫെയ൪ സൊസൈറ്റി തയാറാക്കിയ ഡോക്യുമെൻററി ‘ജസ്റ്റ് എ മിനിറ്റ്’ പ്രദ൪ശനം തുടങ്ങി. സീഡി ജില്ലയിലെ മൂവായിരത്തോളം ത്രിതല പഞ്ചായത്തംഗങ്ങൾക്കും മുനിസിപ്പൽ കൗൺസില൪മാ൪ക്കും വിതരണം ചെയ്തുവരികയാണ്. പ്രകാശനം നഗരവികസനകാര്യ മന്ത്രി മഞ്ഞളാംകുഴി അലി നി൪വഹിച്ചു.
വൃക്കരോഗത്തിൻെറ വിപത്തുകൾ ചിത്രീകരിച്ച ഡോക്യുമെൻററിയിൽ രോഗിയും കുടുംബവും അനുഭവിക്കുന്ന സാമ്പത്തിക-മാനസിക പ്രശ്നങ്ങളും ദൃശ്യവത്കരിക്കുന്നു. വൃക്കദാനം സംബന്ധിച്ച് പൊതുജനങ്ങളിലുള്ള ആശങ്കകൾ ദുരീകരിക്കാൻ സഹായിക്കുംവിധം വൃക്കദാനം ചെയ്തവരുടെയും വൃക്ക സ്വീകരിച്ചവരുടെയും അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.
വൃക്കരോഗ വിദഗ്ധരുടെ വിശദീകരണങ്ങളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-ഭരണ മണ്ഡലങ്ങളിലെ പ്രമുഖരുടെയും അഭിപ്രായങ്ങളും പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ, ഡോ. പി.കെ. വാര്യ൪ സിനിമാ നടൻ സുരേഷ്ഗോപി തുടങ്ങിയവരുടെ ആഹ്വാനങ്ങളും ഡോക്യുമെൻററിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.