അഞ്ച് പഞ്ചായത്ത് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; ക്രമക്കേട് കണ്ടെത്തി

മലപ്പുറം: ജില്ലയിലെ അഞ്ച് പഞ്ചായത്ത് ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അരീക്കോട്, കുറ്റിപ്പുറം, തവനൂ൪, തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്ത് ഓഫിസുകളിലായിരുന്നു റെയ്ഡ്. മണൽപാസ് വിതരണത്തിലും കെട്ടിട നി൪മാണത്തിന് അനുമതി നൽകിയതിലുമാണ് ക്രമക്കേട് കണ്ടെത്തിയത്.
ഉച്ചക്ക് 12ന് തുടങ്ങിയ പരിശോധന വൈകുന്നേരം വരെ നീണ്ടു. എല്ലാ പഞ്ചായത്ത് ഓഫിസുകളിലും ഒരേ സമയത്തായിരുന്നു റെയ്ഡ്. വിജിലൻസ് ഡിവൈ.എസ്.പി പി. അബ്ദുൽ ഹമീദ്, ഇൻസ്പെക്ട൪മാരായ വിപിൻദാസ്, വി.എ. കൃഷ്ണദാസ്, യൂസുഫ്, എം. ഉല്ലാസ്കുമാ൪ എന്നിവ൪ നേതൃത്വം നൽകി. വിശദ റിപ്പോ൪ട്ട് വിജിലൻസ് ഡയറക്ട൪ക്ക് കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.