ഒടുവില്‍ സിഗ്നല്‍ വിളക്കുകള്‍ കണ്‍തുറന്നു

കോഴിക്കോട്: ദിവസങ്ങളായി അണഞ്ഞുകിടന്ന മാവൂ൪ റോഡ്-രാജാജി റോഡ് ജങ്ഷനിലെ ട്രാഫിക് സിഗ്നൽ വിളക്കുകൾ ഒടുവിൽ കൺതുറന്നു. കെൽട്രോൺ വിദഗ്ധരെത്തി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ലൈറ്റുകൾവീണ്ടും പ്രവ൪ത്തനക്ഷമമാക്കിയത്. കേബിൾ തകരാറാണ് പ്രശ്നമെന്ന്  കെൽട്രോൺ അധികൃത൪ അറിയിച്ചു. കേബിളുകൾ പഴകിയതിനാൽ ഏത് സമയവും വീണ്ടും ലൈറ്റണയുമെന്ന സ്ഥിതിയാണ്.
പുതിയ ലൈറ്റ് സംവിധാനം സ്ഥാപിക്കാനുള്ള സന്നദ്ധത കെൽട്രോൺ അധികൃതരെ അറിയിച്ചിട്ടുണ്ട്. നേരത്തേ കൂടുതൽ കേബ്ളുകൾ സ്ഥാപിച്ചതിനാലാണ് പഴയ കേബ്ൾ കേടായിട്ടും സ്പെയ൪ കേബ്ൾ ഉപയോഗിച്ച് കത്തിക്കാനായത്.
മതിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് സ്ഥാപിച്ച് അധിക കാലമായിട്ടില്ലെങ്കിലും ലൈറ്റ് ഇടക്കിടെ കേടാവുന്നത്. മഴ പെയ്താൽ പെട്ടെന്ന് വെള്ളം കയറുന്ന മാവൂ൪ റോഡിൽ വിളക്കിൻെറ കേബ്ളുകൾക്കും ബാറ്ററിക്കും മറ്റും മതിയായ സംരക്ഷണം ലഭിക്കുന്നില്ല. സൗരോ൪ജ പാനലുകൾ ഉപയോഗിച്ചാണ് സിഗ്നൽ ലൈറ്റിൻെറ പ്രവ൪ത്തനം. കൂടുതൽ ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ച് പുതിയ ബൈപാസിലും മറ്റും പ്രവ൪ത്തിക്കുന്ന വിധമുള്ള സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനാണ് കെൽട്രോൺ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.