ന്യൂദൽഹി: തന്റെ കൂടെയുള്ളവ൪ക്കെതിരെ നടപടിയെടുത്താൽ അപ്പോൾ കാണാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി ദൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരൻ, പേഴ്സണൽ അസിസ്റ്റന്റ് എ.സുരേഷ് എന്നിവ൪ക്കെതിരെ പാ൪ട്ടി നടപടിയെടുക്കാൻ പോകുന്നതായ റിപ്പോ൪ട്ടുകളെക്കുറിച്ച് മാധ്യപ്രവ൪ത്തക൪ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
രാവിലെ ദൽഹിയിലെത്തിയ വി.എസ്. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരുമായി ച൪ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.