മഴ: ആശുപത്രികളില്‍ രോഗികള്‍ പെരുകി

പാലക്കാട്: മഴ പെയ്തു തുടങ്ങിയതോടെ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വ൪ധിച്ചു. ബുധനാഴ്ച പനി ബാധിച്ച് എത്തിയത് 1000ത്തോളം പേ൪. വയറിളക്കം പിടിപെട്ട് 200 പേരും ടൈഫോയ്ഡ് ബാധിച്ച് അഞ്ചുപേരും ഡെങ്കിപ്പനിയെന്ന സംശയത്തിൽ മൂന്ന് പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. വേണുഗോപാൽ പറഞ്ഞു. ചിറ്റൂ൪, വല്ലപ്പുഴ, കോങ്ങാട്, കിഴക്കഞ്ചേരി എന്നിവിടങ്ങളിലാണ് ടൈഫോയ്ഡ് റിപ്പോ൪ട്ട് ചെയ്തത്. കാഞ്ഞിരപ്പുഴ, ചെ൪പ്പുളശ്ശേരി പ്രദേശത്ത് ഡെങ്കിപ്പനി സംശയിക്കുന്ന മൂന്ന് പേ൪ ചികിത്സ തേടിയെത്തി. മഴയുടെ പശ്ചാത്തലത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം, അഴുക്കുചാലുകളിൽ ക്ളോറിനേഷൻ തുടങ്ങിയ പ്രതിരോധ നടപടികൾ തുടങ്ങിയതായും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.