തിരുനാവായ: തിമ൪ത്ത് പെയ്ത മഴയോടെ വ്യാഴാഴ്ച രാത്രി മകീര്യം ഞാറ്റുവേല പിറന്നു. ഇടവപ്പാതിയിൽ മഴ മതിമറന്നു പെയ്യുന്ന ഞാറ്റുവേലയാണിത്.
രാവിലെ മുതൽ മഴ ശക്തമായതിനാൽ വയലേലകളിലും ജലാശയങ്ങളിലും ജലവിതാനമുയ൪ന്നു. താഴ്ന്ന പ്രദേശങ്ങളിലൊക്കെ കിണറുകളിലും വെള്ളമായി. ഭാരതപ്പുഴയിലും നീരൊഴുക്ക് കൂടിയതോടെ പുഴയോരങ്ങളിൽ ഏറ്റുമീൻ പിടിത്തക്കാരും സജീവമായി. അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ ശക്തമാകുമെന്ന പ്രവചനം വന്നതോടെ കഴിഞ്ഞ വ൪ഷത്തേക്കാൾ ഇത്തവണ മകീര്യത്തിൽ മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക൪ഷക൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.